കൊല്ലം: ഇന്ധന വിലകുറയ്ക്കുക, ഇന്ധന നികുതി ജി.എസ്.ടിയിൽ ഉൾപ്പെടുത്തുക, പാചക വാതകത്തിന്റെ സബ്സിഡി പുനഃസ്ഥാപിക്കുക, സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള ജനകീയ ഉപഭോക്തൃ സമിതി പ്രവർത്തകർ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.സമിതി പ്രസിഡന്റ് അഡ്വ.എം.പി.സുഗതൻ ചിറ്റുമല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കിളികൊ ല്ലൂർ തുളസി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ലൈക്ക് പി.ജോർജ്, ആർ.സുമിത്ര, നസീൻ ബീവി,
കുണ്ടറ ഷറഫ്, ആർ.ജയകുമാർ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് രാജാ സലീം, ജോസഫ് ജോൺ, തഴുത്തല ദാസ്, മയ്യനാട് സുനിൽ, ബി.മണിയമ്മ, ഏലിയാമ്മ, മധു കവിരാജ്, കുണ്ടറ ഷാജഹാൻ, ശർമ്മാജി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |