റോം : മുൻ ഇറ്റാലിയൻ ഫുട്ബാളറും പരിശീലകനുമായ ജിയാൻ ലൂക്ക വിയാലി(58) അന്തരിച്ചു.2017 മുതൽ കാൻസർ രോഗത്തോട് പൊരുതുകയായിരുന്നു. പ്രമുഖ ഇറ്റാലിയൻ ക്ളബുകളായ ക്രിമോണിസ്, സാംപഡോറിയ,യുവന്റസ് എന്നിവർക്ക് വേണ്ടി കളിച്ച വിയാലി 1996ൽ ഇംഗ്ളീഷ് ക്ളബ് ചെൽസിയിലേക്ക് ചേക്കേറി. 1998-99 സീസണിൽ അവിടെ കളിക്കാരനും കോച്ചുമായി പ്രവർത്തിച്ചു.1985മുതൽ 92വരെ ഇറ്റാലിയൻ ദേശീയ ടീമിൽ അംഗമായിരുന്നു.90ലോകകപ്പിൽ മൂന്നാം സ്ഥാനത്തെത്തിയ ടീമിൽ അംഗമായിരുന്നു.
1996ൽ യുവന്റസിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടി. യുന്റസിനും സാംപഡോറിയയ്ക്കുമൊപ്പം സെരീ എ കിരീടം നേടി. കോച്ചായും കളിക്കാരനായും ചെൽസിക്കൊപ്പം എഫ്.എ കപ്പ് നേടി. വാറ്റ്ഫോർഡിനെയും പരിശീലിപ്പിച്ചു. കഴിഞ്ഞ യൂറോകപ്പ് നേടിയ ഇറ്റാലിയൻ ടീമിന്റെ സഹപരിശീലകനുമായിരുന്നു. വിവിധ ക്ളബുകൾക്കായി 488 മത്സരങ്ങളിൽ നിന്ന് 167 ഗോളുകൾ നേടി.ഇറ്റാലിയൻ കുപ്പായത്തിലിറങ്ങിയ 59 മത്സരങ്ങളിൽ നിന്ന് 16 ഗോളുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |