കോഴിക്കോട്: സ്വകാര്യ ബസിന് നേരെ ഓട്ടോ ഡ്രൈവർമാരുടെ അതിക്രമം. ബസിന്റെ ചില്ലുകൾ തകർന്നു. ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കേറ്റു. സമാന്തര സർവീസ് ചോദ്യം ചെയ്തതിനാണ് ഓട്ടോ ഡ്രൈവർമാർ അതിക്രമം കാണിച്ചതെന്ന് ബസ് ഡ്രൈവർ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
'പെട്ടന്നുണ്ടായ അക്രമമല്ല ഇത്. ദിവസങ്ങളായി ഇതാണവസ്ഥ. ഓട്ടോ ഡ്രൈവർമാരുടെ ഗുണ്ടായിസമാണ് ഇവിടെ നടക്കുന്നത്. സമാന്തര സർവീസ് ചോദ്യം ചെയ്തതിന് എന്നെ അടിച്ചു. നാട്ടുകാർ വന്നാണ് പിടിച്ചുമാറ്റിയത്. പിന്നെ പോകുന്ന വഴിക്ക് ബസിന്റെ ചില്ല് അടിച്ചുപൊട്ടിച്ചു. ഒരുപാട് യാത്രക്കാർക്ക് പരിക്കേറ്റു.' - ഡ്രൈവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |