SignIn
Kerala Kaumudi Online
Saturday, 04 May 2024 3.02 AM IST

തിരു. മെഡിക്കൽ കോളേജിൽ വീണ്ടും ജീവനക്കാർക്ക് നേരെ കൈയേറ്റം; നഴ്‌സിനെ മർദ്ദിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു, നാളെ പ്രതിഷേധസമരം

trivandrum-mch

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ നേഴ്സിന് രോഗിയുടെ കൂട്ടിരിപ്പുകാരന്റെ വക മർദ്ദനം. വാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സ് പ്രസീതയ്ക്കാണ് മർദ്ദനമേറ്റത്. സംഭവത്തിന് പിന്നാലെ പൂവാർ സ്വദേശിയായ അനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നഴ്സിനെതിരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് നാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്സുമാരുടെ സംഘടന പ്രതിഷേധ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേ സമയം കഴിഞ്ഞ മാസം ന്യൂറോ സർജറി ഐസിയുവിലെ പിജി ഡോക്ടർക്ക് മരണപ്പെട്ട രോഗിയുടെ ഭർത്താവിൽ നിന്നും മർദ്ദനമേറ്റത് പ്രതിഷേധത്തിന് വഴി വെച്ചിരുന്നു. വനിതാ ഡോക്ടർക്ക് ചവിട്ടേറ്റതിന് പിന്നാലെ ഐസിയുവിലെ കൂട്ടിരിപ്പുകാരുടെ എണ്ണത്തിലടക്കം സുരക്ഷ മുൻ നിർത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, TRIVANDRUM, MEDICAL, COLLEGE, NURSE, BEATEN, PROTEST
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.