ബെർലിൻ : രാസായുധ ആക്രമണം നടത്താൻ പദ്ധതിയിട്ടെന്ന് കരുതുന്ന ഇറാൻ സ്വദേശിയായ 32കാരനെ ജർമ്മനിയിൽ അറസ്റ്റ് ചെയ്തു. സയനൈഡ്, റൈസിൻ എന്നിവ ഉപയോഗിച്ച് ഇയാൾ ആക്രമണം നടത്താൻ പദ്ധതിയിട്ടെന്ന് നോർത്ത് റൈൻ - വെസ്റ്റ്‌ഫാലിയ പൊലീസ് അറിയിച്ചു. ഒരു വിദേശ ഇന്റലിജൻസ് ഏജൻസി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ റൂർ മേഖലയിൽ ഇയാൾ താമസിച്ചിരുന്ന വീട്ടിൽ പരിശോധ നടത്തിയെങ്കിലും വിഷ പദാർത്ഥങ്ങൾ കണ്ടെത്താനായില്ല. എന്നാൽ ചില ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. ഇയാളുടെ സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |