കൊളംബോ : സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന ശ്രീലങ്കയ്ക്ക് 75 പാസഞ്ചർ ബസുകൾ കൈമാറി ഇന്ത്യ. ശ്രീലങ്കയിലെ പൊതുഗതാഗത രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ ഇന്ത്യ പ്രഖ്യാപിച്ച വായ്പാ പദ്ധതിയുടെ ഭാഗമായാണിത്. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ബസുകൾ ശ്രീലങ്കൻ ട്രാൻസ്പോർട്ട് ബോർഡിന് കൈമാറി. പദ്ധതി പ്രകാരം 500 ബസുകളാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് നൽകുക.
ഡിസംബറിൽ ലൈൻ ഒഫ് ക്രെഡിറ്റിന്റെ ഭാഗമായി ശ്രീലങ്കൻ പൊലീസിന് ഇന്ത്യ 125 എസ്.യു.വികൾ കൈമാറിയിരുന്നു. കഴിഞ്ഞ വർഷം അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ ശ്രീലങ്കയ്ക്ക് ഇന്ത്യ ഏകദേശം 4 ബില്യൺ യു.എസ് ഡോളറിന്റെ സഹായം നൽകിയിരുന്നു. പെട്രോൾ, ഡീസൽ, ഭക്ഷ്യവസ്തുക്കൾ എന്നിവയും വിതരണം ചെയ്തിരുന്നു. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ശ്രീലങ്കൻ ഗ്രാമങ്ങളിൽ ഭക്ഷ്യക്കിറ്റ് വിതരണങ്ങളും മറ്റും സംഘടിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |