മുംബയ്: പോയ ആഴ്ച്ചയിലെ തകർച്ചയ്ക്ക് ശേഷം വിപണിയിൽ മുന്നേറ്റം. നിഫ്റ്റി 18100 കടന്നപ്പോൾ സെൻസെക്സ് 846.94 പോയിന്റ് ഉയർന്ന് 60, 747.31 ലെത്തി. യു. എസ് സമ്പദ് വ്യവസ്ഥയിൽനിന്നുള്ള ശുഭസൂചനകളാണ് ആഭ്യന്തര വിപണിക്ക് ഗുണമായതെന്നാണ് വിലയിരുത്തൽ. ഫെഡറൽ നിരക്ക് വർദ്ധനയിൽ അയവുവരുത്തുമെന്ന സൂചനയും നേട്ടമായി. പണപ്പെരുപ്പത്തെ നിയന്ത്രിക്കാൻ ഭാവിയിൽ കഴിഞ്ഞേക്കുമെന്ന സൂചനയും വിപണിക്ക് അനുകൂലമായിട്ടുണ്ട്. നിഫ്റ്റി ഐ.ടി 2.45 ശതമാനവും നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ് 1.23 ശതമാനവും ഉയർന്നു. ബാങ്ക്, ഫിനാൻഷ്യൽ, ഓട്ടോ, മെറ്റൽ, ഫാർമ, ഹെൽത്ത് കെയർ, എഫ്. എം.സി.ജി ഓഹരികളും നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. അതേസമയം, നിഫ്റ്റി മിഡ്‌ക്യാപ് 50 0.98 ശതമാനവും സ്‌മോൾ ക്യാപ് 50 1.02 ശതമാനവും ഉയർന്നു. വിദേശ നിക്ഷേപകരുടെ തുടരുന്ന പിന്മാറ്റമാണ് വിപണിക്ക് പ്രതികൂലമെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് സ്ട്രാറ്റജിസ്റ്റായ ഡോ.വി.കെ വിജയകുമാർ പറഞ്ഞു. ഗുണമായ ഘടകങ്ങൾ ഫെഡറൽ നിരക്ക് വർദ്ധന കുറയുമെന്ന സൂചന ഭാവിയിൽ പണപ്പെരുപ്പത്തെ വരുതിയിലാക്കാമെന്ന പ്രതീക്ഷ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |