പുനലൂർ: വാട്ടർ അതോറിട്ടിയുടെ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി പുനലൂർ പട്ടണത്തിൽ കുടിവെള്ള വിതരണം നിലച്ചു. ഞായറാഴ്ച ഉച്ചക്ക് 1.30ഓടെ പുനലൂർ കെ.എസ്.ആർ.ടി.സി ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്തെ പ്രധാന പൈപ്പുലൈനാണ് കാലപ്പഴക്കത്തെ തുടർന്ന് പൊട്ടിയത്. കാൽനൂറ്റാണ്ട് മുമ്പ് സ്ഥാപിച്ച കൂറ്റൻ മൺപൈപ്പ് സർമ്മദ്ദത്തെ തുടർന്നാണ് പൊട്ടിയതെന്ന് അധികൃതർ പറഞ്ഞു. റോഡിന്റെ ഉയരം കൂട്ടുന്നതിന് മുമ്പ് സ്ഥാപിച്ച പൈപ്പിന്റെ പൊട്ടൽ ഇന്നലെ വൈകിട്ടോടെ ജെ.സി.ബി ഉപയോഗിച്ച് കൂറ്റൻ കഴിയെടുത്ത ശേഷമാണ് കണ്ടെത്താൻ കഴിഞ്ഞത്. പഴയ റോഡ് കടന്ന് പോയിരുന്ന കാലത്ത് സ്ഥാപിച്ച കൂറ്റൻ മൺ പൈപ്പാണ് കാലപ്പഴക്കത്തെ തുടർന്ന് പൊട്ടിയത്. നെല്ലിപ്പള്ളിയിൽ നിന്ന് പട്ടണത്തിലേക്ക് കടന്ന് വന്ന പ്രധാന പൈപ്പുലൈൻ പൊട്ടിയതോടെ ഹോട്ടലുകളും വീടുകളുമടക്കമുള്ള സ്ഥാപനങ്ങളിലെ ജലവിതരണവും മുടങ്ങിയത് ജനങ്ങളെ ദുരിതത്തിലാക്കി. പുതിയ പൈപ്പ്കൾ സ്ഥാപിച്ച് ഇന്ന് പുലർച്ചെയോടെ ജല വിതരണം നടത്താൻ കഴിയുമെന്ന് കരാറുകാരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |