ന്യൂഡൽഹി: വാഹനാപകടങ്ങളും കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യുന്ന വാർത്താ ചാനലുകളുടെ രീതിയ്ക്കെതിരെ കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയം. അപകടങ്ങൾ, കുറ്റകൃത്യങ്ങൾ, മരണം തുടങ്ങിയവ റിപ്പോർട്ട് ചെയ്യുമ്പോൾ ചാനലുകൾ മിതത്വം പാലിക്കണമെന്ന നിർദ്ദേശവും മന്ത്രാലയം നല്കി.
ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ അപകട വാർത്ത ഉൾപ്പെടെയുള്ള വാർത്തകൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ചാനലുകളുടെ റിപ്പോർട്ടുകൾ ഹൃദയഭേദകവും അപ്രിയകരവുമാണെന്ന് സർക്കാർ നിരീക്ഷിച്ചു. ചാനലുകൾ കേബിൾ ടിവി നെറ്റ് വർക്ക്സ് റെഗുലേഷൻ അനുസരിച്ചുള്ള പ്രോഗ്രാം കോഡ് പാലിക്കണം.മാറ്റങ്ങൾ വരുത്താതെ മൃതദേഹങ്ങളുടെയും ചോരപ്പാടുകളോടുകൂടിയ വ്യക്തികളുടെയും ചിത്രങ്ങളും വീഡിയോകളും പ്രദർശിപ്പിക്കുക, സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ പ്രദർശിപ്പിക്കുക, പ്രായമായവരും കുട്ടികളും മർദ്ദിക്കപ്പെടുന്ന രംഗങ്ങൾ കാണിക്കുക, അവരുടെ നിലവിളിയും കരച്ചിലും പ്രക്ഷേപണം ചെയ്യുക തുടങ്ങിയവയെല്ലാം നിയമത്തിന് എതിരാണ്. സമൂഹ മാദ്ധ്യമങ്ങളിൽ നിന്ന് ദൃശ്യങ്ങളെടുത്ത് മാറ്റങ്ങൾ വരുത്താതെയും എഡിറ്റ് ചെയ്യാതെയും ഉപയോഗിക്കുകയാണെന്നും മന്ത്രാലയം വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |