കൊല്ലം: കേരളാ കോൺഗ്രസ് (എം ) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കേരളാ കോൺഗ്രസ് (എം ) പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റി മോചന ജ്വാലയും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. മോചന ജ്വാല സംസ്ഥാന ഹൈ പവർ കമ്മിറ്റി അംഗം ബെന്നി കക്കാട് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് മാങ്കോട് ഷാജഹാൻ അദ്ധ്യക്ഷനായി. സജി ജോൺ കുറ്റിയിൽ, പി.ജോൺ കരിക്കം, വി.എം.മോഹനൻ പിള്ള,കോശി ജോർജ്, കെ .വൈ.സുനറ്റ് ,ലിജി വിൽസൺ ,മുഹമ്മദ് കാസിം,മുഹമ്മദ് നാദിർഷാ,പി.എ.എബ്രഹാം, റെജി ചെങ്കിലാത്ത്, നവാസ് തെമ്പാവുംമൂട്ടിൽ, സെയ്ദ് മുഹമ്മദ്, ആർ.പ്രഭാകരൻ നായർ,ജേക്കബ് ജോർജ്, ജോൺസൻ മേലില, ജോയി തോമസ്,പി.വി.ബഷീർ, വിപിൻ മാങ്കോട് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |