മലപ്പുറം: ഒരു സമുദായ നേതാവിനെയും താൻ അപ്പോയിൻമെന്റ് എടുത്ത് കണ്ടതല്ലെന്ന് ശശി തരൂർ എം പി. കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ കണ്ടതാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ച ഇപ്പോൾ തുടങ്ങുന്നതിൽ പ്രസക്തിയില്ലെന്നും കേരളം കർമഭൂമിയാണെന്നും തരൂർ പറഞ്ഞു.
കേരളത്തിലെ മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന ശശി തരൂരിന്റെ പ്രസ്താവനയെ വിമർശിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം നേരത്തേ രംഗത്ത് വന്നിരുന്നു. നേതാക്കൾക്ക് പല ആഗ്രഹങ്ങൾ ഉണ്ടാകുമെങ്കിലും പാർട്ടിയിൽ സ്ഥാനാർത്ഥി നിർണയത്തിന് ചില രീതികളുണ്ടെന്നും എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. നിയമസഭയിലേയ്ക്ക് മത്സരിക്കാനും മുഖ്യമന്ത്രിയാകാനും ഉൾപ്പെടെയുള്ള ആഗ്രഹം ശശി തരൂർ നേരത്തേ തുറന്ന് പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |