കോട്ടയം . എം ജി സർവകലാശാലയിലെ സോഫിസ്റ്റിക്കേറ്റഡ് അനലിറ്റിക്കൽ ഇൻസ്ട്രുമെന്റ് ഫെസിലിറ്റിയിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ മൂന്നു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഈഴവ, ബില്ലവ, തീയ്യ വിഭാഗത്തിൽ ഒരൊഴിവാണുള്ളത്. ഈ വിഭാഗത്തിൽപ്പെട്ടവരുടെ അഭാവത്തിൽ മറ്റു പിന്നാക്ക, ജനറൽ വിഭാഗം ഉദ്യോഗാർത്ഥികളെയും പരിഗണിക്കും.
കെമിസ്ട്രിയിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരദാനന്തര ബിരുദവും എ എഫ് എമ്മുള്ള കോൺഫോക്കൽ രാമൻ മൈക്രോസ്‌കോപ്പ് കൈകാര്യം ചെയ്ത് രണ്ടു വർഷം പ്രവൃത്തിപരിചയവുമാണ് യോഗ്യത. 36 വയസ് കവിയരുത്. അവസാനതീയതി . 20. വിലാസം. ഡെപ്യൂട്ടി രജിസ്ട്രാർ 2 (ഭരണവിഭാഗം), മഹാത്മാഗാന്ധി സർവകലാശാല, പ്രയദർശിനി ഹിൽസ് പി ഒ, കോട്ടയം 68 65 60.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |