തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി പ്രഖ്യാപനം സംസ്ഥാന സർക്കാരിന്റെ തട്ടിപ്പാണെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ പറഞ്ഞു. ഐ.എൻ.ടി.യു.സി ജില്ലാ സമ്പൂർണ്ണ പ്രതിനിധി സമ്മേളനം പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി,ഐ.എൻ.ടി.യു.സി ഭാരവാഹികളായ കെ. പി. തമ്പി കണ്ണാടൻ, കൃഷ്ണവേണി.ജി.ശർമ്മ,ആർ.എം.പരമേശ്വരൻ ,പന്തളം സുധാകരൻ,ജെ.സതികുമാരി,പുത്തൻപള്ളി നിസാറുദ്ദീൻ,എ.എസ്.ചന്ദ്രപ്രകാശ്,ഡി.ഷു ബീല,വഴിമുക്ക് സെയ്യദലി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |