തിരുവനന്തപുരം: നിയമസഭാ അന്താരാഷ്‌ട്ര പുസ്‌തകോത്സവം സമാപിക്കാൻ രണ്ട് ദിവസം ശേഷിക്കെ പുസ്‌തകങ്ങൾ വാങ്ങാനും പ്രഭാഷണങ്ങൾ കേൾക്കാനും വൻ ജനപങ്കാളിത്തം. നിയമസഭാ പരിസരത്തും പുറത്തും പകൽ മുഴുവൻ സ്‌കൂൾ ബസുകളുടെയും സ്വകാര്യ വാഹനങ്ങളുടെയും തിരക്കാണ്. ബുധനാഴ്‌ച 110 സ്‌കൂളുകളിലെ വിദ്യാർത്ഥികളാണ് പുസ്‌തകോത്സവം കാണാനെത്തിയത്. ഇന്നലെ എണ്ണം 125 കടന്നതായി നിയമസഭാ ഉദ്യോഗസ്ഥർ പറഞ്ഞു. സ്റ്റാളുകൾക്ക് മുന്നിൽ ഇന്നലെ ഉച്ചവരെ നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്. ദിനംപ്രതി 25,000 പേർ വീതം പുസ്‌തകോത്സവത്തിന് എത്തുന്നുണ്ടെന്നാണ് കണക്ക്. തിരക്കുകൾക്കിടയിലും മന്ത്രിമാരും ഭരണ-പ്രതിപക്ഷ എം.എൽ.എമാരും പരമാവധി സാന്നിദ്ധ്യം അറിയിക്കുന്നുണ്ട്. ഇന്നലെ 32 എം.എൽ.എമാർ പുസ്‌കോത്സവത്തിനെത്തി. എം.എൽ.എമാർക്ക് തങ്ങളുടെ ആസ്‌തി വികസന ഫണ്ട് ഉപോയഗിച്ച് മൂന്ന് ലക്ഷം രൂപയ്‌ക്ക് പുസ്‌തകങ്ങൾ വാങ്ങി മണ്ഡലങ്ങളിലെ സ്‌കൂളുകൾക്കും മറ്റും നൽകാം. ഇതിനായുളള പ്രത്യേക ഉത്തരവ് ധനവകുപ്പും റവന്യൂ വകുപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. 75 പ്രസാധകർ പങ്കെടുക്കുന്ന മേളയിൽ ആകെ 127 സ്റ്റാളുകളാണുളളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |