കൊച്ചി: ആധാരം എഴുത്തുകാരുടെ സംഘടനയായ ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സൈക്രബ്‌സ് അസോസിയേഷൻ സംസ്ഥാന പണിമുടക്കിന്റെയും ധർണയുടെയും ഭാഗമായി ജില്ലയിലെ സബ് രജിസ്ട്രാർ ഓഫീസുകൾക്ക് മുന്നിൽ ഇന്ന് സമരം നടത്തും.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആധാരം എഴുത്ത് അസോസിയേഷൻ രജിസ്‌ട്രേഷൻ ഐ.ജി ഓഫീസ് ഉപരോധിച്ചതിലുള്ള പ്രതികാര നടപടിയായി സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയവരുടെ ലൈസൻസ് സസ്‌പെന്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. സബ് രജിസ്ട്രാർ ഓഫീസുകൾക്ക് മുന്നിലെ ധർണയിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |