കടയ്ക്കൽ: ക്ഷീര വികസന വകുപ്പു നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയ്ക്കായി കേരളത്തിൽ നിന്ന് തിരഞ്ഞെടുത്ത 20 ഗ്രാമ പഞ്ചായത്തുകളിൽ കൊല്ലം ജില്ലയിൽ നിന്ന്ചിതറഗ്രാമ പഞ്ചായത്തിനെയും ഉൾപ്പെടുത്തിയതായി മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. ക്ഷീരകർഷകർക്ക് ധനസഹായം നൽകുന്നതിനുള്ള ക്ഷീരശ്രീ വെബ് പോർട്ടലിന്റെ പ്രവർത്തനം ചിതറ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. പദ്ധതിപ്രകാരം രണ്ടു പശു അടങ്ങുന്ന യൂണിറ്റുകൾ, 5 പശുക്കൾ അടങ്ങുന്ന യൂണിറ്റുകൾ എന്നിവക്കും ഡയറി ഫാമുകളുടെ യന്ത്രവത്കരണത്തിനും ആധുനികവത്കരണത്തിനുമായി
കാലിത്തൊഴുത്ത് നവീകരണ ഉപകരണങ്ങൾ, കറവയന്ത്ര യൂണിറ്റ് സ്ഥാപിക്കൽ
തുടങ്ങിയ വിവിധ പദ്ധതികൾക്ക് കർഷകർക്ക് അപേക്ഷിക്കാം. ക്ഷീരഗ്രാമം
പദ്ധതിയിൽ സംഘത്തിൽ പാലളക്കുന്ന 420 പേർക്ക് മേൽത്തരം മിനറൽ മിക്ചർ
വിതരണം ചെയ്യുന്നതിനായും പദ്ധതിയിൽ തുക വകയിരുത്തിയിട്ടുണ്ട്.
ചിതറ ഗ്രാമപഞ്ചായത്തിലെ ക്ഷീരകർഷകർക്ക് അക്ഷയകേന്ദ്രങ്ങൾ വഴിയോ
ksheerasree.kerala.gov.in എന്ന പോർട്ടൽ വഴിയോ , 17 വരെ അപേക്ഷിക്കാം.
വിശദ വിവരങ്ങൾക്ക് ചടയമംഗലം ക്ഷീര വികസന ഓഫീസുമായോ ചിതറ ഗ്രാമ
പഞ്ചായത്തിലെ ചിതറ, ചിറവൂർ, മുതയിൽ, ചക്കമല, മടത്തറ, മതിര, എന്നീ ക്ഷീര സംഘങ്ങളുമായോ ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |