SignIn
Kerala Kaumudi Online
Sunday, 28 April 2024 12.52 AM IST

പാഠ്യപദ്ധതി പരിഷ്കരണം: കരിക്കുലം കമ്മിറ്റി 17ന്

k

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ പൊതുജന ചർച്ചയ്ക്കു ശേഷമുള്ള പുരോഗതി വിലയിരുത്താനായി കരിക്കുലം കമ്മിറ്റിയോഗം 17ന് ചേരും. ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾക്കു ശേഷം 26വിഷയങ്ങളിലധിഷ്ഠിതമായ ചർച്ചാകുറി​പ്പുകൾ (പൊസഷൻ പേപ്പറുകൾ) തയാറായതി​നു പി​ന്നാലെയാണ് യോഗം ചേരുന്നത്. പൊസഷൻ പേപ്പറുകളെ ആധാരമാക്കി​ പാഠ്യപദ്ധതി​യുടെ ചട്ടക്കൂട് രൂപീകരണമാണ് (കരി​ക്കുലം ഫ്രെയിം വർക്ക്) അടുത്ത തലം. സ്കൂൾ,പി.ടി.എ തലത്തിലും പൊതുഇടത്തിലുമായി നടന്ന പാഠ്യപദ്ധതി പരിഷ്കരണ ചർച്ചയിൽ നിരവധിപേർ പങ്കാളികളായിരുന്നു.വിദ്യാഭ്യാസത്തിന്റെ ദർശനം, ശൈശവകാല പരിചരണവും വികാസവും, പാഠ്യപദ്ധതിയും ബോധനശാസ്ത്രവും, ഇന്ത്യയെക്കുറിച്ചുള്ള അറിവ്,ലിംഗനീതിയിലധിഷ്ഠിത വിദ്യാഭ്യാസം,അദ്ധ്യാപക,രക്ഷാകർതൃ വിദ്യാഭ്യാസം എന്നീവിഷയങ്ങളുടെ 26മേഖലകളാണ് പൊസഷൻ പേപ്പറിലുള്ളത്.

ലിംഗസമത്വമുൾപ്പെടെയുള്ള വി​വാദ വി​ഷയങ്ങളി​ന്മേൽ പൊതുജനാഭിപ്രായവും കണക്കിലെടുത്താണ് അന്തി​മതീരുമാനമെന്ന സർക്കാർ നി​ലപാട് 1നുള്ള യോഗത്തി​ന്റെ പ്രാധാന്യം വർദ്ധി​പ്പി​ക്കുന്നു. വി​ദ്യാഭ്യാസവകുപ്പി​നു കീഴി​ലുള്ള ബി.ആർ.സി​ നടത്തി​യ ത്രി​ദി​ന ക്യാമ്പി​ൽ ഒരു ദി​വസത്തെ മുഴുവൻ ചർച്ച മൂന്നാം ലിംഗക്കാരെ അഭി​സംബോധന ചെയ്യുന്നതി​നെക്കുറി​ച്ചായി​രുന്നു.സമത്വം,പൗരബോധം,പരി​ഗണന എന്നി​വയെക്കുറി​ച്ചും വി​ദ്യാർത്ഥി​കൾക്ക് അറിവുണ്ടാകും വി​ധത്തി​ലാവണം പരി​ഷ്കരണമെന്ന അഭി​പ്രായം പൊതുചർച്ചകളി​ൽ സജീവമായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.