SignIn
Kerala Kaumudi Online
Saturday, 27 April 2024 11.25 PM IST

കേരള സർവകലാശാല പരീക്ഷാഫലം

k

തിരുവനന്തപുരം: കേരളസർവകലാശാല ജൂണിൽ നടത്തിയ പോസ്​റ്റ് ഗ്രാജ്വേ​റ്റ് ഡിപ്ലോമ ഇൻ ഹ്യൂമൻ റൈറ്റ്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 26വരെ അപേക്ഷിക്കാം.

ജൂണിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എസ്‌സി. സുവോളജി(റെഗുലർ ആൻ‌ഡ് സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 23വരെ അപേക്ഷിക്കാം.

ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്​റ്റർ ബി.എ.ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവ വോസി 18ന് അതത് പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് നടത്തും.

വിദൂരവിദ്യാഭ്യാസവിഭാഗം നടത്തുന്ന നാലാം സെമസ്​റ്റർ എം.എ.പബ്ലിക് അഡ്മിനിസ്‌ട്രേഷൻ(റെഗുലർ-2020 അഡ്മിഷൻ,സപ്ലിമെന്ററി-2018 ആൻഡ് 2019 അഡ്മിഷൻ,മേഴ്സിചാൻസ്-2017 അഡ്മിഷൻ) പരീക്ഷയുടെ വൈവാ 18,19,​20 തീയതികളിൽ കാര്യവട്ടം കാമ്പസിലെ എസ്.ഡി.ഇ.യിൽ വച്ച് നടത്തും.


അഞ്ചാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി.(റെഗുലർ-2020 അഡ്മിഷൻ,സപ്ലിമെന്ററി-2018 ആൻഡ് 2019 അഡ്മിഷൻ,മേഴ്സിചാൻസ്-2013-2016 അഡ്മിഷൻ), ഡിസംബർ 2022 പരീക്ഷയുടെ ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകൾ 20മുതലും മാത്തമാ​റ്റിക്സ് പ്രാക്ടിക്കൽ പരീക്ഷകൾ 19മുതലും അതത് കോളേജുകളിൽ ആരംഭിക്കും.

അഞ്ചാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി.(റെഗുലർ-2020 അഡ്മിഷൻ,സപ്ലിമെന്ററി-2018 ആൻ‌ഡ് 2019 അഡ്മിഷൻ,മേഴ്സിചാൻസ്-2013-2016 അഡ്മിഷൻ),ഡിസംബർ 2022 പരീക്ഷയുടെ ഹോംസയൻസ് പ്രാക്ടിക്കൽ പരീക്ഷകൾ 18മുതലും പോളിമർ കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകൾ 19മുതലും മൈക്രോബയോളജി പ്രാക്ടിക്കൽ 3 മുതലും അതത് കോളേജുകളിൽ ആരംഭിക്കും.


ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്​റ്റർ ബി.എസ്‌സി. ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി കോഴ്സിന്റെ കോർ ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷ 19മുതൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.

ഡിസംബറിൽ നടത്തിയ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്. അഞ്ചാം സെമസ്​റ്റർ ബി കോം. കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ 19,20,23 തീയതികളിൽ വിവിധ കോളേജുകളിൽ/യു.ഐ.ടി.കളിൽ വച്ച് നടത്തും.

നാലാം സെമസ്​റ്റർ ബി.ടെക്.,നവംബർ 2022,2008,2013 സ്‌കീം പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്​റ്റർ ബി.വോക്. ഫുഡ് പ്റോസസിംഗ്(359),ബി.വോക്. ഫുഡ് പ്രോസസിംഗ് ആൻഡ് മാനേജ്‌മെന്റ്(356),​(റെഗുലർ-2020 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

രണ്ട്,നാല്,ആറ് സെമസ്​റ്റർ(മേഴ്സിചാൻസ്-2007 സ്‌കീം-2008,2009 അഡ്മിഷൻ) ബി.ബി.എ. റീസ്ട്രക്‌ച്ചേർഡ്,സെപ്​റ്റംബർ 2022,ആറാം സെമസ്​റ്റർ(മേഴ്സിചാൻസ്-2005 സ്‌കീം-2009 അഡ്മിഷൻ) ബി.എസ്സി. ഇലക്‌ട്രോണിക്സ്-റീസ്ട്രക്‌ച്ചേർഡ്,സെപ്​റ്റംബർ 2022 എന്നീ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ്. ബി.എ.,ബി.എസ്‌സി.,ബി കോം.,​ബി.ബി.എ.,ബി.സി.എ.,ബി.പി.എ.,ബി.എം.എസ്.,ബി.എസ്.ഡബ്ല്യൂ.,ബി.വോക്.,ജനുവരി 2023(റെഗുലർ-2021 അഡ്മിഷൻ,ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി-2020 അഡ്മിഷൻ,സപ്ലിമെന്ററി-2018,2019 അഡ്മിഷൻ,മേഴ്സിചാൻസ്-2013-2016 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

മേയിൽ നടത്തിയ ആറാം സെമസ്​റ്റർ ബി കോം. കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ(മേഴ്സിചാൻസ്) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച ഐ.ഡി.കാർഡ്/ഹാൾടിക്ക​റ്റുമായി 16 മുതൽ 23 വരെ പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ-മൂന്ന് സെക്ഷനിൽ ഹാജരാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.