കൊല്ലം: പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് സെല്ലും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി വി.എച്ച്.എസ്.ഇ കഴിഞ്ഞ ഉദ്യോഗാർത്ഥികൾക്കായി തൊഴിൽ മേള സംഘടിപ്പിച്ചു.
കൊല്ലം ബിഷപ്പ് ജെറോം എൻജിനിയറിംഗ് കോളേജിൽ സംഘടിപ്പിച്ച മേള എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി.എച്ച്.എസ്.ഇ കൊല്ലം മേഖലാ അസി. ഡയറക്ടർ ഒ.എസ്.ചിത്ര അദ്ധ്യക്ഷയായി. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ എസ്.ജയശ്രീ, എംപ്ലോയ്മെന്റ് ഓഫീസർ വൊക്കേഷണൽ ഗൈഡൻസ് അശോകൻ, ജില്ലാ കോ ഓഡിനേറ്റർ മാത്യു എബ്രഹാം, പ്രോഗ്രാം കൺവീനർ ജി.ആർ.അഭിലാഷ് എന്നിവർ സംസാരിച്ചു. 30 തൊഴിൽദാതാക്കൾ പങ്കെടുത്ത മേളയിൽ 400 ഓളം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |