തിരുവനന്തപുരം: നൃത്തനാടകവുമായി നടി മഞ്ജു വാര്യർ അരങ്ങിലെത്തുന്നു.സൂര്യ ഫെസ്റ്റിവലിന്റെ സമാപന ദിനമായ 21നാണ് മഞ്ജു വാര്യർ 'രാധേശ്യാം' എന്ന നൃത്തനാടകം അവതരിപ്പിക്കുക. മഞ്ജു വാര്യർ ഇതാദ്യമായാണ് നൃത്തനാടകം അവതരിപ്പിക്കുന്നത്. കൃഷ്ണനായെത്തുന്ന മഞ്ജുവിനൊപ്പം ഗുരു ഗീത പദ്മകുമാറിന്റെ ശിഷ്യരായ 16പേരും നൃത്തനാടകത്തിൽ ചുവടുവയ്ക്കുന്നുണ്ട്.രാധയുടെയും കൃഷ്ണന്റെയും പ്രണയമാണ് രാധേശ്യാമിന്റെ ഇതിവൃത്തം. 2013 മുതൽ മഞ്ജുവിന്റെ ഗുരുവായ ഗീത പദ്മകുമാർ തന്നെയാണ് നൃത്തം ചിട്ടപ്പെടുത്തിയിരിക്കുന്നത്. 21ന് വൈകിട്ട് 6.45ന് എ.കെ.ജി ഹാളിലാണ് മഞ്ജുവിന്റെ നൃത്തനാടകം അരങ്ങേറുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |