കോട്ടോപ്പാടം: കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രത്തിൽ കുണ്ട്ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ സംഘടിപ്പിച്ച പാലിയേറ്റീവ് കെയർ ദിനാചാരണം പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് ലത്തീഫ് അദ്ധ്യക്ഷനായി. ജെ.എച്ച്.ഐ വിനോദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പാലിയേറ്റീവ് നഴ്സ് റഹ്യാനത്തിനെ ആദരിച്ചു. ഉമ്മർ ഒറ്റകത്ത്, കോടിയിൽ സാജിദ്, എൻ.പി.അബ്ദു, സി.പി.ഷൈജു, അബ്ദു കല്ലടി, സിയാദ് കല്ലടി, ഫെബിന, നഴ്സിംഗ് ഓഫീസർമാരായ സിജി, മേരി, ജിൻസി, ആശാ വർക്കർ ജംഷി സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |