കൊച്ചി: ജിയോ ട്രൂ 5 ജി. സേവനങ്ങൾ കണ്ണൂർ, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് നഗരങ്ങളിൽ ആരംഭിച്ചു. കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, ചേർത്തല, ഗുരുവായൂർ ക്ഷേത്രം എന്നിവിടങ്ങളിൽ നേരത്തെ ലഭ്യമായിരുന്നു.
ഫോർ ജി നെറ്റ്‌വർക്കിനെ ആശ്രയിക്കാത്ത 5 ജി നെറ്റ്‌വർക്ക് വിന്യസിച്ചാണ് സേവനം ലഭ്യമാക്കുന്നത്. 5 ജി സേവനങ്ങൾ ലഭിക്കാൻ ഉപഭോക്താക്കൾ സിം കാർഡുകൾ മാറ്റേണ്ടതില്ല. 5 ജി പിന്തുണയ്ക്കുന്ന ഫോണിൽ പോസ്റ്റ് പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് റീചാർജായ 239 രൂപയോ അതിനു മുകളിലുള്ള റീചാർജോ ഉണ്ടായിരിക്കണം. ഉപഭോക്താവ് 5 ജി കവറേജുള്ള സ്ഥലത്താണ് കൂടുതൽ സമയമെങ്കിൽ ജിയോ വെൽകം ഓഫർ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |