കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിൽ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്,
ആഗോള വിപുലീകരണ പദ്ധതികളുടെ ഭാഗമായി 300-ാമത്തെ ഷോറൂം യു.എസിലെ ഡാലസിൽ പ്രവർത്തനമാരംഭിച്ചു.
യു.എസിലെ കോളിൻ കൗസി കമ്മിഷണർ സൂസൻ ഫ്‌ളെച്ചർ, ഫ്രിസ്‌കോ-ടെക്‌സാസ് മേയർ ജെഫ് ചെനി എന്നിവർ ചേർന്ന് ഡാലസ് ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദിന്റെ സാന്നിദ്ധ്യത്തിലായിരുന്നുചടങ്ങ്. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്, വൈസ് ചെയർമാൻ കെ. പി. അബ്ദുൾ സലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഒ.അഷർ, മലബാർ ഗ്രൂപ്പ് മാനുഫാക്ചറിംഗ് ആൻഡ് ബി ടു ബി എക്‌സിക്യൂട്ടീവ് ഡയറക്ടർ എ. കെ. നിഷാദ് മറ്റ് ടീം അംഗങ്ങൾ തുടങ്ങിയവർ ഓൺലൈൻ വഴി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. 5811 പ്രെസ്റ്റൺ റോഡ്, ഫ്രിസ്‌കോയിലാണ് ഡാലസ് ഷോറൂം സ്ഥിതി ചെയ്യുന്നത്. യു.എസിലെ മൂന്നാമത്തെ ഷോറൂമാണിത്. ന്യൂജേഴ്‌സിയിലെ ഓക്ക് ട്രീ റോഡിലും ചിക്കാഗോയിലെ വെസ്റ്റ് ഡെവൺ അവന്യൂവിലുമാണ് മറ്റ് രണ്ട് ഷോറൂമുകൾ.
യു.എസിലെ ഡാലസിലെ പുതിയ ഷോറൂമിലൂടെ 300-ാമത്തെ ഷോറൂം എന്ന നേട്ടത്തിലെത്തുന്നത് അഭിമാനകരമാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു. ബ്രാൻഡിന്റെ വിപുലീകരണത്തോടൊപ്പം മാനുഫാക്ടറിംഗ് മേഖലയും കൂടുതൽ ശക്തിപ്പെടുത്താനുള്ള പദ്ധതികളുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ ഭോപാൽ, സൂററ്റ്, ഇരിട്ടി, അനക്കപ്പള്ളി, നാന്ദേഡ്, വാപി, വസായി, വിസിയനഗരം എന്നിവിടങ്ങളിൽ പുതിയ ഷോറൂമുകൾ ഉടൻ ആരംഭിക്കും. യു.കെ, ബംഗ്ലാദേശ്, ആസ്ട്രേലിയ, കാനഡ, ഈജിപ്ത്, തുർക്കി, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലും പുതിയ ഷോറൂമുകൾ ആരംഭിക്കും.
'പട്ടിണിരഹിത ലോകം" എന്ന പുതിയ പദ്ധതിയുടെ ഭാഗമായി ആവശ്യമുള്ളവർക്ക് ഭക്ഷണമെത്തിക്കാനുള്ള പദ്ധതിക്ക് മലബാർ തുടക്കം കുറിച്ചുകഴിഞ്ഞു.
4.1 ബില്യൺ ഡോളറിന്റെ വാർഷിക വിറ്റുവരവുള്ള കമ്പനി നിലവിൽ ആഗോള തലത്തിലെ ഏറ്റവും വലിയ ആറാമത്തെ ജുവലറി റീട്ടെയിൽ ബ്രാൻഡാണ്. 4000ത്തിലധികം ഓഹരി ഉടമകളുടെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പിന്റെ തുടർച്ചയായ വിജയത്തിനായി 26ലധികം രാജ്യങ്ങളിൽ നിന്നുള്ള 16,500ലധികം പ്രൊഫഷണലുകൾ സ്ഥാപനത്തിനൊപ്പം ജോലി ചെയ്യുന്നു. www.malabargoldanddiamonds.com എന്ന വെബ് സ്റ്റോറിലൂടെ ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം ലോകത്തിന്റെ ഏത് കോണിൽ നിന്നും ആഭരണങ്ങൾ വാങ്ങാനുളള സൗകര്യവും ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |