കോളേജ് യൂണിയൻ ഉദ്ഘാടന വേദിയിൽവച്ച് നടി അപർണ ബാലമുരളിയോട് വിദ്യാർത്ഥി മോശമായി പെരുമാറി. വിദ്യാർത്ഥി ഷെയ്ക്ക് ഹാൻഡ് നൽകി, തോളിൽ കൈയിടാൻ ശ്രമിച്ചതോടെ നടി അനിഷ്ടം പ്രകടിപ്പിച്ചുകൊണ്ട് വഴുതിമാറി.
തങ്കം എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ലോ കോളേജിൽ എത്തിയതായിരുന്നു നടി. അപർണയ്‌ക്കൊപ്പം വിനീത് ശ്രീനിവാസനും മറ്റ് അണിയറപ്രവർത്തകരുമുണ്ടായിരുന്നു. നടിയ്ക്ക് പൂവ് നൽകാനായിട്ടാണ് വിദ്യാർത്ഥി വേദിയിലെത്തിയത്. യുവാവ് കൈയിൽ പിടിച്ച് എഴുന്നേൽപ്പിച്ചതോടെ നടിയുടെ മുഖത്ത് അനിഷ്ടം പ്രകടമായിരുന്നു.
അപർണയുടെ മുഖഭാവം മാറിയത് ശ്രദ്ധിച്ച വിദ്യാർത്ഥികളിലൊരാൾ സംഭവത്തിൽ മാപ്പ് പറയുകയും ചെയ്‌തു. ആ യുവാവ് വീണ്ടും വേദിയിൽ എത്തുകയും താൻ മറ്റൊന്നുമുദ്ദേശിച്ചിട്ടില്ലെന്നും അപർണയുടെ ഫാൻ ആയതുകൊണ്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ചതാണെന്നും പറയുന്നുണ്ട്. വീഡിയോ കാണാം...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |