തിരുവനന്തപുരം ; പൊതുവഴിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ സി.പിഎം മുനിസിപ്പഷ കൗൺസിലർ അടക്കം ഏഴു പേരെ പൊലീസ് അറസ്റ്റുചെയ്തു. പത്തനംതിട്ട കൗൺസിലർ വി.ആർ. ജോൺസണാണ് അറസ്റ്റിലായത്. എസ്.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറി ശരത് ശശിധരൻ, സജിത്ത്, അരുൺ ചന്ദ്രൻ, ഷിബൻ, ശിവശങ്കർ, അർജുൻ മണി എന്നിവരും അറസ്റ്റിലായവരിൽപ്പെടുന്നു.
എടത്വ ചങ്ങങ്കരി പള്ളിിയിലേക്കുള്ള വഴിയിൽ ഏഴംഗസംഘം കാർ നിറുത്തി മദ്യപിക്കുകയായിരുന്നു, ഇത് ചോദ്യം ചെയ്ത നാട്ടുകാരുമായി മദ്യപരുടെ സംഘം വഴക്കുണ്ടാക്കി. തുടർന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസിനെയും ഇവർ വിരട്ടി. സംഭവത്തിൽ എടത്വ പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |