SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.53 PM IST

ആരാണ് ജെസീന്ത ?

jacinda

 ജനനം - ജൂലായ് 26, 1980. ന്യൂസിലൻഡിലെ ഹാമിൽട്ടണിൽ

 ജീവിത പങ്കാളി - ടെലിവിഷൻ അവതാരകൻ ക്ലാർക്ക് ഗെയ്‌ഫോർഡ്

 മകൾ - നീവ് ടേ അറോഹ

 2008 - ന്യൂസിലൻഡ് പാർലമെന്റിലേക്ക്

 2017 - ലേബർ പാർട്ടി നേതാവ്

 2017 - ന്യൂസിലൻഡ് പ്രധാനമന്ത്രി

 2020 - രണ്ടാം തവണയും പ്രധാനമന്ത്രി

 സൂപ്പർ മോം

2018ൽ പാക് മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയ്ക്ക് ശേഷം അധികാരത്തിലിരിക്കെ കുഞ്ഞിന് ജന്മം നൽകുന്ന ആദ്യ ലോകനേതാവായി ജസീന്ത. ആറ് ആഴ്ചത്തെ പ്രസവാവധിക്ക് ശേഷം ജോലിയിൽ പ്രവേശിച്ചു. യു.എൻ സമ്മേളനത്തിൽ കൈക്കുഞ്ഞുമായി പങ്കെടുത്തത് ചരിത്രമായി. കുഞ്ഞിന് യു.എന്നിന്റെ ഐ.ഡി കാർഡ് പോലുമുണ്ടായിരുന്നു.

 ഞെട്ടിച്ച ഭീകരാക്രമണം

2019 മാർച്ച് 15ന് ക്രൈസ്റ്റ്‌ചർച്ച് നഗരത്തിലെ രണ്ട് മുസ്ലിം പള്ളികളിൽ ഭീകരാക്രമണം. വെടിവയ്പിൽ 51 മരണം. ജസീന്ത ഹിജാബ് ധരിച്ച് വിശ്വാസികളെ ആശ്വസിപ്പിക്കാനെത്തി. രാജ്യത്തെ തോക്ക് നിയമങ്ങൾ പരിഷ്കരിക്കുമെന്ന് പ്രഖ്യാപനം. ആറ് ദിവസത്തിനുള്ളിൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ.

 കൊവിഡ് പോരാട്ടം

വൈറസ് പ്രതിരോധത്തിൽ ലോകനേതാക്കൾക്ക് മാതൃകയായ രാജ്യമാണ് ന്യൂസിലൻഡ്. ജസീന്തയുടെ നേതൃപാടവത്തിന്റെ തെളിവ്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ അന്താരാഷ്ട്ര അതിർത്തികൾ അടച്ചു. രാജ്യവ്യാപക ലോക്ക്ഡൗൺ.

ജസീന്തയുടെ നിർദ്ദേശങ്ങൾ ജനങ്ങൾ പാലിച്ചു. ആറ് മാസത്തേക്ക് തന്റെയും മന്ത്രിമാരുടെയും ശമ്പളത്തിൽ 20 ശതമാനം വെട്ടിക്കുറച്ചു. രാജ്യത്തെ കൊവിഡ് മരണം ഇതുവരെ 3,676.ഒമിക്രോൺ കേസുകൾ കുടിയതോടെ പങ്കാളി ക്ലാർക്ക് ഗെയ്‌ഫോർഡുമായുള്ള വിവാഹം മാറ്റിവച്ച് പ്രതിരോധ പോരാട്ടങ്ങളിൽ മുഴുകി.

 അഗ്നിപർവത സ്ഫോടനം

2019 ഡിസംബറിൽ വൈറ്റ്‌ഐലൻഡ് അഗ്നിപർവതം പൊട്ടി 21 പേർ മരിച്ചു. രക്ഷാപ്രവർത്തകരെ കണ്ട ജസീന്ത മരിച്ചവരുടെ കുടുംബങ്ങൾക്കും ദുരന്തബാധിതകർക്കും സഹായങ്ങൾ ഉറപ്പാക്കി.

 ക്ഷേമം മുഖ്യം

ജനക്ഷേമത്തിനായി ലോകത്തെ ആദ്യത്തെ വെൽബിയിംഗ് ബ‌ഡ്ജറ്റ് 2019ൽ അവതരിപ്പിച്ചു. മാവോരി ഗോത്രത്തിന്റെ പുതുവർഷമായ മറ്റാറികി ആഘോഷത്തിന് പൊതു അവധി പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ സംസ്കാരങ്ങളെയും വിശ്വാസങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുപോയി. പ്രകൃതി സംരക്ഷണത്തിനും ആശയങ്ങൾ ആവിഷ്കരിച്ചു. എൽ.ജി.ബി.ടി.ക്യൂ വിഭാഗത്തിന്റെ പ്രൈഡ് പരേഡിൽ പങ്കെടുത്ത ന്യൂസിലൻഡിന്റെ ആദ്യ പ്രധാനമന്ത്രി. സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യ വേതന ബിൽ പാസാക്കി. സ്കൂളുകളിൽ ആർത്തവ ഉത്പന്നങ്ങൾ സൗജന്യമാക്കി.

 കൂൾ

ഏത് സാഹചര്യത്തിലും ശാന്തത കൈവിടാത്ത ലോകനേതാവാണ് ജസീന്ത. 2020ൽ വെല്ലിംഗ്ടണിൽ ഒരു ചാനലിന് ലൈവ് ഇന്റർവ്യൂ നൽകവെ റിക്ടർ സ്കെയിലിൽ 5.8 തീവ്രതയുള്ള ഭൂചലനമുണ്ടായപ്പോൾ ചിരിച്ചുകൊണ്ട് അഭിമുഖം തുടർന്നു.

 17ാം വയസിൽ പാർട്ടിയിൽ

17ാം വയസിലാണ് ജസീന്ത ലേബർ പാർട്ടിയിൽ അംഗമായത്. പിതാവ് റോസ് ആർഡേൻ പൊലീസ് ഓഫീസറും അമ്മ ലോറൽ സ്കൂൾ കാറ്ററിംഗ് അസിസ്റ്റന്റുമായിരുന്നു. ജസീന്ത സ്കൂൾ പഠനകാലത്ത് ഒരു ഫിഷ് ആൻഡ് ചിപ്പ് ഷോപ്പിൽ ജോലി ചെയ്തു. വൈകറ്റോ യൂണിവേഴ്സിറ്റിയിലെ ബിരുദ പഠനത്തിന് ശേഷം പ്രധാനമന്ത്രി ഹെലൻ ക്ലാർക്കിന്റെ ഓഫീസിൽ റിസേർച്ചറായി. പിന്നീട് ലണ്ടനിൽ ടോണി ബ്ലെയർ പ്രധാനമന്ത്രിയായിരിക്കെ ക്യാബിനറ്റ് ഓഫീസിൽ നയ ഉപദേഷ്ടാവായി പ്രവർത്തിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.