തിരുവനന്തപുരം: നഗരത്തിൽ പാഴ്സൽ സർവ്വീസ് കേന്ദ്രങ്ങളിൽ റെയിഡ് നടത്തി 10.32 ഗ്രാം MDMA പിടികൂടി. തിരുവനന്തപുരം എക്സൈസ് റെയിഞ്ചും IB യൂണിറ്റുമായി ചേർന്ന് നഗരത്തിലെ പാഴ്സൽ സർവ്വീസ് നടത്തുന്ന സ്ഥാപനങ്ങളിൽ നടത്തിയ വ്യാപക റെയിഡിൽ തൈയ്‌ക്കാട് ഭാഗത്തുള്ള പാഴ്സൽ സർവീസ് വഴി വന്ന 10.32 ഗ്രാം MDMA പിടികൂടി NDPS കേസ് രജിസ്റ്റർ ചെയ്തു. പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർമാരായ V G സുനിൽകുമാർ, മധുസൂദനൻ നായർ, പ്രിവന്റീവ് ആഫീസർമാരായ രാജേഷ് കുമാർ, സന്തോഷ് കുമാർ CEOമാരായ ജ്യോതി ലാൽ, അനിൽ കുമാർ, ശരത്, ആദർശ് എന്നിവരും പങ്കെടുത്തു.
മലയിൻകീഴ് ബിവറേജ് ഔട്ട്ലെറ്റിന് മുൻവശം ഫ്രൂട്ട്സ് കച്ചവടം നടത്തുകയും കരിമഠം ഭാഗത്തുനിന്നും MDMA വൻതോതിൽ എത്തിക്കുകയും ചില്ലറയായി കാട്ടാക്കട മലയൻകീഴ് ഭാഗങ്ങളിലെ യുവാക്കൾക്ക് എത്തിക്കുകയും ചെയ്തിരുന്ന എട്ടുരുത്തി സ്വദേശി ശ്യാം അറസ്റ്റിൽ. കാട്ടാക്കട എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ R.രതീഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് 0.61 ഗ്രാം MDMA സഹിതം പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇൻസ്പെക്ടറെ കൂടാതെ പ്രിവൻ്റീവ് ഓഫീസർമാരായ കെ എസ് ജയകുമാർ, D. സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ ആർ രജിത്ത്, ആർ ഹർഷകുമാർ, എസ് മണികണ്ഠൻ, എം ശ്രീജിത്ത്, വനിത സിവിൽ എക്സൈസ് ഓഫീസർ ലിജി ശിവരാജ്, എക്സൈസ് ഡ്രൈവർ അനിൽകുമാർ എന്നിവർ ഉണ്ടായിരുന്നു.
തിരുവനന്തപുരം നഗരത്തിൽ പാഴ്സൽ സർവ്വീസ് കേന്ദ്രങ്ങളിൽ റെയിഡ് നടത്തി 10.32 ഗ്രാം MDMA പിടികൂടി. തിരുവനന്തപുരം എക്സൈസ്...
Posted by Kerala Excise on Thursday, 19 January 2023
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |