കോഴിക്കോട്: വനിതാ പൊലീസ് ഉദ്യോസ്ഥയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ വനിതാ സീനിയര്‍ സിവിൽ പൊലീസ് ഓഫീസറായ ബീന (49) ആണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവമുണ്ടായതെന്നാണ് വിവരം. മരണകാരണമെന്താണെന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |