ഭോപാൽ: വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങൾ തകർന്നുവീണു അപകടത്തിൽ മൂന്ന് പെെലറ്റുമാരിൽ ഒരാൾ മരിച്ചു. രണ്ടു പേർക്ക് ഗുരുതര പരിക്ക്. മിറാഷ് 2000 വിമാനത്തിലുണ്ടായിരുന്ന പെെലറ്റ് വിംഗ് കമാൻഡർ ഹനുമന്ത് റാവു സാരഥിയാണ് മരിച്ചത്. സുഖോയ്-30ലെ രണ്ടു പെെലറ്റുമാർ പെെലറ്റുമാർക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
ഇന്ന് പുലർച്ചെ 5.30ന് മദ്ധ്യപ്രദേശിലെ മൊറേനയിലാണ് അപകടമുണ്ടായത്. ഗ്വാളിയോർ വ്യോമത്താവളത്തിൽ നിന്ന് പരിശീലന പറക്കലിനായി പുറപ്പെട്ട വിമാനങ്ങളാണ് തകർന്നുവീണത്. വിമാനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.
The IAF deeply regrets to inform that Wg Cdr Hanumanth Rao Sarathi suffered fatal injuries during the accident. All air warriors and the fraternity stand strongly with the bereaved family.
— Indian Air Force (@IAF_MCC) January 28, 2023
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |