തിരുവല്ല : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ തകരുന്ന കേരളം, തഴക്കുന്ന ഭരണവർഗം എന്ന മുദ്രാവാക്യമുയർത്തി ആർ.എസ്.പി ജില്ലാകമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥയ്ക്ക് തിരുവല്ല, മല്ലപ്പള്ളി എന്നീ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. തിരുവല്ലയിലെ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയേറ്റംഗം പെരിങ്ങര രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ കെ.എസ്.ശിവകുമാർ, അംഗങ്ങളായ പി.ജി.പ്രസന്നകുമാർ, ജോർജ് വർഗീസ്, ആർ.എം.ഭട്ടതിരി, ആർ.എസ്.പി മണ്ഡലം സെക്രട്ടറി കെ.പി.മധുസൂദനൻപിള്ള എന്നിവർ പ്രസംഗിച്ചു. മല്ലപ്പള്ളിയിലെ സ്വീകരണത്തിന് ഈപ്പൻ മാത്യു, കെ.എം.മോഹനചന്ദ്രൻ, രാജൻ ജോൺ, ആർ.ടി.പ്രസാദ്, പി.ജി.ജയദാസ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |