മല്ലപ്പള്ളി : ക്ഷേത്ര പ്രവേശന വിളംബര സ്മാരക ശ്രീ ചിത്തിര തിരുനാൾ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന പുസ്തകമേളയോടനുബന്ധിച്ചു നടന്ന സാംസ്കാരിക സദസ് മുൻ എം.എൽ.എ. രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. കുഞ്ഞു കോശി പോൾ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മേരി തോമസ്, ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് അഡ്വ.ജിനോയ് ജോർജ് , ഗ്രാമ പഞ്ചായത്ത് അംഗം എബി മേക്കരിങ്ങാട്ട്, രാജേഷ് ജി.നായർ എന്നിവർ പ്രസംഗിച്ചു. കവി ജയകുമാർ മല്ലപ്പള്ളി, ഗായകൻ സുമേഷ് മല്ലപ്പള്ളി, കോമഡി ആർട്ടിസ്റ്റ് സന്തോഷ് മല്ലപ്പള്ളി എന്നിവരെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |