തൃശൂർ: ആയുർവേദ ഡോക്ടർമാരുടെ പൊതുസംഘടനയായ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ അംഗങ്ങൾക്കായി നടത്തുന്ന സംസ്ഥാനതല കലാമത്സരം 'സർഗോത്സവ'ത്തിൽ എറണാകുളം ജില്ലയ്ക്ക് ഒന്നാം സ്ഥാനം. സെന്റ് തോമസ് കോളേജ് ജൂബിലി ബ്ലോക്കിൽ ശ്രുതിലയ, സർഗ്ഗം, വർണ്ണം, വിബ്ജിയോർ എന്നീ നാല് വേദികളിൽ നടന്ന മത്സരങ്ങൾ കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ഡോ.സി.ഡി.ലീന അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ.കെ.സി.അജിത്കുമാർ, വനിതാ കമ്മിറ്റി ചെയർപേഴ്‌സൺ ഡോ.അസ്മാബി, സ്വാഗതസംഘം ചെയർമാൻ ഡോ.രാജുതോമസ്, സ്വാഗതസംഘം കൺവീനർ ഡോ.പി.കെ.നേത്രദാസ്, തൃശൂർ ജില്ലാ സെക്രട്ടറി ഡോ.കെ.ആർ.ഹേമമാലിനി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |