തൃശൂർ: ഫെബ്രുവരി അഞ്ച് മുതൽ 14 വരെ അരങ്ങേറുന്ന ഇറ്റ്‌ഫോക്ക് അന്താരാഷ്ട്ര നാടകോത്സവത്തിൽ പത്ത് ദിവസങ്ങളിലായി ഏഴ് വേദികളിൽ വൈവിദ്ധ്യമാർന്ന രംഗാവിഷ്‌കാരങ്ങളുണ്ടാകും. സംഘാടക സമിതി രൂപീകരണ യോഗം 30ന് വൈകിട്ട് അഞ്ചിന് അക്കാഡമി കോൺഫറൻസ് ഹാളിൽ ചേരും.
നാടകങ്ങൾക്ക് പുറമേ സംഗീതപരിപാടികളും മറ്റ് അനുബന്ധ പരിപാടികളുമുണ്ടാകും. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന ഇറ്റ്‌ഫോക്കിൽ വിവിധ ബാൻഡുകളുടെ സംഗീതപരിപാടികളും ഉൾപ്പെടുത്തി. രാമനിലയം ഫാസാണ് ശ്രദ്ധയാകർഷിക്കുന്ന വേദി. പാരമ്പര്യവും ആധുനികതയും ഒന്നിച്ച് ആവിഷ്‌കരിച്ച രാമനിലയം ഫാസിൽ 150 പേർക്ക് ഇരിക്കാം. ഓഡിയോ വിഷ്വൽ പെർഫോമൻസായ ഡോൺട് ബിലീഫ് മി ഇഫ് ഐ ടോക്ക് റ്റു യൂ ഒഫ് വാർ അടക്കമുള്ള അവതരണം അവിടെയാണ് നടക്കുക.
കെ.ടി മുഹമ്മദ് തിയേറ്റർ, ബ്ലാക്ക് ബോക്‌സ്, ആക്ടർ മുരളി തിയേറ്റർ, പവലിയൻ, ആർട്ടിസ്റ്റ് സുജാതൻ, സിനിക്ക് വേദി എന്നിവയാണ് മറ്റ് വേദികൾ. ഉദ്ഘാടന ദിനത്തിലെ ഇന്ത്യൻ ഓഷ്യൻ ബാൻഡിന്റെ സംഗീത പരിപാടി, സമാപന ദിനത്തിൽ അവതരിപ്പിക്കുന്ന മംഗനിയാർ സെഡക്ഷൻ എന്ന മാന്ത്രിക സംഗീത പരിപാടി എന്നിവ മുഖ്യ ആകർഷണമാണ്. ഫെബ്രുവരി ഏഴ് മുതൽ 12 വരെ കിലയിൽ കുടുംബശ്രീ പ്രവർത്തർക്കുള്ള പ്രത്യേക തിയേറ്റർ വർക്ക്‌ഷോപ്പുമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |