ഒല്ലൂർ: പോളണ്ടിലെ മലയാളി യുവാവിന്റെ കൊലപാതം മൂലം നഷ്ടമായത് ഒരു കുടുംബത്തിന്റെ ഭാവി പ്രതീക്ഷകളെ. ഒല്ലൂർ സ്വദേശി ചെമ്പോത്ത് അറക്കൽ മുരളീധരന്റെ മകൻ സൂരജാണ് (23) പോളണ്ടിലെ തന്റെ താമസസ്ഥലത്തിന് സമീപം കൊല ചെയ്യപ്പെട്ടത്. വർക്ക് ഷോപ്പ് ജീവനക്കാരനായ പിതാവിന്റെ സാമ്പത്തിക സ്ഥിതി മനസിലാക്കിയാണ് ചെറുപ്രായത്തിലേ സൂരജ് വിദേശത്തേക്ക് പോയത്. നാട്ടിൽ വലിയൊരു സൗഹൃദവലയം ഉണ്ടായിരുന്ന സൂരജ്, വീട്ടുകാരെ മാത്രമല്ല, സുഹൃത്തുക്കളെയും ദിവസേന ബന്ധപ്പെട്ടിരുന്നു. സൂരജിന്റെ വിയോഗ വാർത്ത ഞെട്ടലോടെയാണ് എടക്കുന്നിയിലെ ജനങ്ങൾ ശ്രവിച്ചത്. മകന്റെ മരണവാർത്തയിൽ പ്രതികരിക്കാനാകാതെ തറവാട്ട് വീട്ടിലേക്ക് പോയിരിക്കുകയാണ് മുരളീധരനും കുടുംബവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |