SignIn
Kerala Kaumudi Online
Thursday, 19 September 2024 8.19 AM IST

കൺസർവേറ്റീവ് പാർട്ടി ചെയർമാനെ പുറത്താക്കി ഋഷി സുനക്

Increase Font Size Decrease Font Size Print Page
uk

ലണ്ടൻ : യു.കെയിൽ നികുതി വെട്ടിപ്പ് ആരോപണത്തിൽ അന്വേഷണം നേരിടുന്ന കൺസർവേറ്റീവ് പാർട്ടി ചെയർമാൻ നദീം സഹാവിയെ പ്രധാനമന്ത്രി ഋഷി സുനക് പുറത്താക്കി. കാബിനറ്റ് മന്ത്രിയെന്ന പദവിയും സഹാവിക്ക് നഷ്ടമായി. സഹാവിയുടെ ഭാഗത്ത് ഗുരുതരമായ മന്ത്രിതല ചട്ടലംഘനം സംഭവിച്ചെന്ന് വ്യക്തമായെന്ന് ഋഷി വ്യക്തമാക്കി. സഹാവിയെ പുറത്താക്കുന്നതിനായി പ്രതിപക്ഷത്ത് നിന്ന് ഋഷിക്ക് ശക്തമായ സമ്മർദ്ദമുണ്ടായിരുന്നു. കഴിഞ്ഞ വർഷം ജൂലായിൽ ഋഷി സുനക് ധനമന്ത്രി സ്ഥാനം രാജിവച്ചപ്പോൾ സഹാവിയെ ആണ് പകരക്കാരനായി അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ തിരഞ്ഞെടുത്തത്. തുടർന്ന് ലിസ് ട്രസ് പ്രധാനമന്ത്രിയായപ്പോൾ കാബിനറ്റിൽ ഡചി ഒഫ് ലാൻകാസ്റ്റർ ചാൻസലർ പദവി ലഭിച്ചു. ഒക്ടോബറിൽ പ്രധാനമന്ത്രിയായ ഋഷി ഇറാക്ക് വംശജനായ സഹാവിക്ക് പാർട്ടി ചെയർമാൻ പദവി നൽകുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.