SignIn
Kerala Kaumudi Online
Thursday, 19 September 2024 4.01 PM IST

തിരക്കേറിയ ജീവിതത്തിൽ നന്നായി ഉറങ്ങാൻ സമയം കണ്ടെത്തിക്കോളൂ, ലഭിക്കുക ഈ ഉഗ്രൻ ഫലങ്ങളെന്ന് ആരോഗ്യ വിദഗ്ദ്ധർ

Increase Font Size Decrease Font Size Print Page
health

വളരെയധികം മത്സരങ്ങളുടെ ലോകമാണ് ഇന്നത്തെ തൊഴിൽമേഖലയിലുള‌ളത്. ഈ മത്സരങ്ങളിൽ ഓടിയെത്താൻ ശ്രമിക്കുമ്പോൾ പലപ്പോഴും ഭക്ഷണവും വിശ്രമവുമെല്ലാം അന്യമാകും. പ്രത്യേകിച്ച് ചെറുപ്പക്കാർക്ക്. എത്ര തിരക്കുണ്ടെങ്കിലും ആരോഗ്യപരമായ ജീവിതം നിലനിർത്താൻ വളരെ ലളിതമായ മൂന്നേ മൂന്ന് കാര്യങ്ങൾ മതിയെന്നാണ് ആരോഗ്യ വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നത്. എന്നാൽ ഇതിൽ കടുകിട മാറാത്ത ശ്രദ്ധവേണം.

നേരെ ആഹാരം കഴിക്കുക, നന്നായി ഉറങ്ങുക, വ്യായാമം ശീലമാക്കുക ഇവകൊണ്ട് ആരോഗ്യപ്രശ്‌നങ്ങളെ പരിധിവരെ പുറത്താക്കാം. ഇവ കൊണ്ട് വൈകാരികമായും, മാനസികമായും, ശാരീരികമായും മെച്ചപ്പെടാൻ സാധിക്കും.

കൃത്യമായ ഒരു ചിട്ടവേണം എന്നതാണ് ആദ്യമായി പാലിക്കേണ്ട കാര്യം. ഈ ചിട്ടകളെല്ലാം ആരോഗ്യപരവുമാകണം. കൃത്യമായ സമയത്ത് ഓരോ കാര്യങ്ങളും ചെയ്യുക. ഇത് ആരോഗ്യപരമായ ജീവിതം താനെ പ്രദാനം ചെയ്യും.

നല്ല ഉറക്കമാണ് രണ്ടാമത് കാര്യം. ഓരോ പ്രായത്തിലും ലഭിക്കേണ്ട ഉറക്കസമയം വ്യത്യസ്‌തമാണ്. ഇത് കൃത്യമായി പിന്തുടരുക. ഉറക്കം കൃത്യമായി ലഭിക്കാതിരിക്കുന്നത് നിങ്ങളെ ഉണർവിൽ ക്ഷീണിതനാക്കാൻ ഇടയാക്കും. ഇത് അധികമായാൽ രോഗങ്ങൾക്ക് വഴിവയ്‌ക്കും. ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറക്കം കൃത്യമായി ലഭിക്കണം. അത് ഉറപ്പാക്കാൻ സ്വയം ആവശ്യമായ വഴികൾ ഉറപ്പായും ചെയ്യണം.

വേണ്ടത്ര വെളളം ഒരുദിവസം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇക്കാര്യം ശരീരത്തിനും തലച്ചോറിനും ശരിയായ പ്രവർത്തനം നടത്താൻ ആവശ്യമാണ്. അതിന് സാധിക്കാതെ വന്നാൽ ആ ദിവസത്തെ പ്രവർത്തനമാണ് അവതാളത്തിലാകുന്നത്. വെളളം കുടിക്കുന്നത് മറന്നുപോകുന്നുവെങ്കിൽ വീട്ടിൽ നീങ്ങുന്നയിടത്തെല്ലാം ചെറിയൊരു ബോട്ടിലിൽ വെളളവുമായി പോകാവുന്നതാണ്. ഇത്തരത്തിൽ ദിനംപ്രതി വേണ്ട ആരോഗ്യം എത്ര തിരക്കിലും നിലനിർത്താനാകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HEALTH, LIFESTYLE HEALTH, WELL BEING, HEALTHY LIFE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.