ചെന്നൈ: വെറ്റ്റൻ ഇന്ത്യൻ ഓപ്പണർ മുരളി വിജയ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇന്നലെ തന്റെ ട്വിറ്രർ അക്കൗണ്ടിലൂടെയാണ് വിജയ് വിരമിക്കൽ പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഞാൻ വിരമിക്കുകയാണ്. 2002 മുതൽ 2018വരെയുള്ള സമയം എന്റെ ജിവിതത്തിലെ ഏറ്റവും മികച്ച കാലഘട്ടമാണ്. ഇന്ത്യയ്ക്കായി കളിക്കാനായതിൽ ഏറെ അഭിമാനിക്കുന്നു. എനിക്ക് അവസരം നൽകിയ ബി.സി.സി.ഐ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ, ചെന്നൈ സൂപ്പർ കിംഗ്സ്, ചെംപ്ലാസ്റ്റ് സാൻമർ എന്നീ സംഘടനകളോടും ടീമുകളോടും നന്ദി പറയുന്നു. സഹതാരങ്ങളും പരിശീലകരും ആരാധകരും നൽകിയ പിന്തുണവളരെ വലുതായിരുന്നു- വിരമിക്കൽ സന്ദേശത്തിൽ 38കാരനായ വിജയം വ്യക്തമാക്കി.
ഇന്ത്യയ്ക്കായി 61 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 12 സെഞ്ച്വറികളും 15 അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ 3982 റൺസ് വിജയ് നേടി. ഏകദിനത്തിൽ 17 മത്സരങ്ങളിൽ നിന്ന് 339 റൺസും 9 ട്വന്റി -20 കളിൽ നിന്ന് 154 റൺസും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |