ന്യൂഡൽഹി: ഫോബ്‌സിന്റെ അതിസമ്പന്നരുടെ പട്ടികയിൽ 10 -ാം സ്ഥാനത്തായ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്ക് വീണ്ടും ഇറക്കം. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ മുന്നിലാക്കി 15-ാം സ്ഥാനത്തേയ്ക്കാണ് അദാനിഎത്തിയിരിക്കുന്നത്.
ഫോബ്‌സ് പട്ടിക പ്രകാരം, അദാനിയുടെ നിലവിലെ ആസ്തി 75.1 ബില്യൺ യുഎസ് ഡോളറാണ്. നേരത്തെ ഇത് 83.9 ബില്യൺ ഡോളറായിരുന്നു.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി അദാനിയെ പിന്തള്ളി 84.3 ബില്യൺ യുഎസ് ഡോളറുമായി ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി മാറിയതായി ഫോർബ്സ് പറയുന്നു.
അംബാനിയുടെ ആസ്തി 0.19 ശതമാനം വർദ്ധിച്ചതോടെയാണ് അംബാനി അദാനിയെ പിന്തള്ളിയത്. ആസ്തിയിൽ 164 മില്യൺ ഡോളറിന്റെ വർദ്ധനവുണ്ട്. ഗൗതം അദാനിയുടെ ആസ്തിയിൽ 4.62 ശതമാനം ഇടിവുണ്ടായിട്ടുണ്ട്.
ഒരു വർഷം മുമ്പ് പിടിച്ചെടുത്ത സ്ഥാനമാണ് അദാനിക്ക് നഷ്ടമായത്. 50 ബില്യൺ ഡോളറിലേറെയാണ് അദാനിയുടെ ആസ്തിയിൽ ഇടിവുണ്ടായത്. ഇതോടെ അംബാനിയുടെ ആസ്തിയേക്കാൾ അദാനിയുടെ സമ്പത്തിൽ 40 കോടി ഡോളർ കുറഞ്ഞു. അമേരിക്കൻ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിൻഡെൻബർഗ് ഉന്നയിച്ച ആരോപണങ്ങളെത്തുടർന്ന് ഓഹരികളുടെ വില കുത്തനെ ഇടിഞ്ഞതാണ് അദാനിക്ക് തിരിച്ചടിയായത്.
അദാനി ഓഹരികൾക്ക് തിരിച്ചടി
ബഡ്ജറ്റ് അവതരണദനത്തിലും അദാനി ഓഹരികൾക്ക് തിരിച്ചടി. 30 ശതമാനം നഷ്ടമാണ് അദാനി ഓഹരികൾ നേരിട്ടത്.
അദാനി പോർട്സ് 19.18 ശതമാനവും അദാനി ടോട്ടൽ ഗ്യാസ് 10 ശതമാനവും അദാനി എനർജി 5.60 ശതമാനവും അംബുജ സിമന്റ് 16.72 ശതമാനവും നഷ്ടം രേഖപ്പെടുത്തി. അദാനി പോർട്സ് ആൻഡ് സ്‍പെഷ്യൽ ഇക്കണോമിക് സോൺ, അദാനി ഗ്രീൻ എനർജി, അദാനി ഇലക്ട്രിസിറ്റി എന്നിവ നൽകുന്ന ബോണ്ടുകളുടെ യീൽഡും കുറഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |