SignIn
Kerala Kaumudi Online
Friday, 26 April 2024 4.16 PM IST

പി വി അൻവറിന്റെ ഉടമസ്ഥതയിലായിരുന്ന റിസോർട്ടിന്റെ തടയണകൾ ഒരു മാസത്തിനകം പൊളിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

p-v-anwar

കൊച്ചി: പി വി അൻവർ എം എൽ എയുടെ ഉടമസ്ഥതയിലായിരുന്ന കക്കടാംപൊയിൽ പി വി ആർ നേച്ചർ റിസോർട്ടിന്റെ നാല് തടയണകൾ ഒരു മാസത്തിനകം പൊളിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. പൊളിക്കാൻ വേണ്ടിവരുന്ന ചെലവ് ഉടമകൾ വഹിക്കണം. ഉടമകൾ ചെയ്തില്ലെങ്കിൽ കൂടരഞ്ഞി പഞ്ചായത്തിന് തടയണകൾ പൊളിക്കാം. ഇതിന് ചെലവാകുന്ന തുക റിസോർട്ട് ഉടമകളിൽ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

തടയണകൾ പൊളിക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒരുമാസത്തിനകം പൊളിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.

തടയണകൾ പൊളിച്ചുനീക്കാത്തതിന്റെ പേരിൽ ജില്ലാ കളക്ടർക്കെതിരെ കോടതിലക്ഷ്യ നടപടിയ്ക്ക് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ തടയണകൾ പൊളിച്ചുനീക്കാൻ കളക്ടർ നിർദേശിച്ചു. ഇതേത്തുടർന്നാണ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PV ANWAR, OWNED, RESORT, BARRICADES, DEMOLISH, HIGHCOURT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.