
പീരുമേട് : കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വണ്ടിപ്പെരിയാർ മഞ്ജുമല ഫാക്ടറി ഡിവിഷനിൽ താമസിക്കുന്ന രമേഷ് (29) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടോടെ മലപ്പുറത്ത് നിന്ന് വള്ളക്കടവിൽ വിവാഹ ചടങ്ങിന് എത്തിയ കാറും രമേഷിന്റെ സ്‌കൂട്ടറും തമ്മിൽ വാളാടിയ്ക്ക് സമീപം വച്ചാണ് ഇടിച്ചത്. തലയ്ക്ക് ഗുരുതരമായപരിക്കേറ്റ് രമേഷ് മധുര മെഡിക്കൽ കോളേജിലായിരുന്നു. ഒപ്പം ഉണ്ടായിരുന്ന സ്റ്റാലിൻ പരിക്കേറ്റ് തേനി മെഡിക്കൽകോളേജിൽ ചികിത്സയിലാണ്. രമേശിന്റെ സംസ്‌കാരം വണ്ടിപ്പെരിയാർ പൊതുശ്മശാനത്തിൽ നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
