മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തപ്പോൾ  സന്തോഷിക്കുന്ന  വനിതാ പ്രവർത്തകർ
മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തപ്പോൾ  സന്തോഷിക്കുന്ന  വനിതാ പ്രവർത്തകർ
ചൂടാ'ൻ ഷാൾ...പകൽ സമയത്തെ ചൂടിൽ നിന്ന് രക്ഷനേടാൻ കൈയിലുണ്ടായിരുന്ന ഒരു ഷാൾ ഒന്നിച്ച് മൂടിവരുന്ന പെൺകുട്ടികൾ. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച
കൂടെ കൂടെ... അര നൂറ്റാണ്ട് മുൻപ് തിരുനെൽവേലിയിൽ നിന്നും കോട്ടയത്തെത്തിയതാണ് രത്നവും കുമാരനും.ആക്രി പെറുക്കി വിറ്റാണ് എഴുപതാം വയസിലും ഇരുവരും ഒന്നിച്ച് മുന്നോട്ട് പോകുന്നത്.നാളുകൾക്ക് മുൻപ് കാഴ്ചശക്തി നഷ്ടപ്പെട്ട പ്രിയമിത്രം കുമാരനെയും കൂട്ടി താമസ സ്ഥലത്തേക്ക് പോകുന്ന രത്നം. കോട്ടയം നാഗമ്പടത്ത് നിന്നുള്ള കാഴ്ച.
ക്യൂട്ട് കട്ട്... നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി കോട്ടയം എൻ.എച്ച്.എം കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ഹെയർ ഡൊണേഷൻ ക്യാമ്പിൽ പാലക്കാട് വടക്കഞ്ചേരിയിൽ നിന്നുമെത്തിയ നാല് വയസ്സുകാരൻ നമശ്വിക് അജീഷിൻ്റെ മുടി മുറിച്ചെടുക്കുമ്പോഴുള്ള ഭാവം. സ്കൂളിൽ ചേരും മുൻപേ മുടി ദാനം നൽകുവാൻ രക്ഷിതാക്കളായ അജീഷും, നവ്യയുമാണ് രണ്ടര വർഷമായി നമശ്വിക്കിൻ്റെ മുടി സംരക്ഷിച്ചത്.
മൂന്നാർ മാട്ടുപ്പെട്ടി ഡാമിലെ ബോട്ട് സവാരി.
മക്കൾ സുരക്ഷിതരല്ല... ഹെൽമറ്റും മറ്റുസുരക്ഷാ സംവിധാനങ്ങളുമില്ലാതെ ഇരുചക്രവാഹനത്തിൽ കുട്ടികളുമായി മാതാപിതാക്കളുടെ അപകടയാത്ര. കഴക്കൂട്ടം ചാക്കാ ഫ്ളൈ ഓവറിൽ നിന്നുള്ള കാഴ്ച.
ഒരു അവധിക്കാലത്ത് ... മദ്ധ്യവേനലവധി ആഘോഷിക്കുന്ന കുട്ടികൾ. മലമ്പുഴ കൊല്ലംകുന്ന് ഭാഗത്ത് നിന്നുള്ള ദൃശ്യം .
അന്നമുണ്ണാൻ അഴുക്കിലും... രാത്രി നേരം മാൻ ഹോളിലെ അഴുക്കുവെള്ളത്തിൽ നിന്ന് കേബിൾ ജോലിയിൽ ഏർപ്പെട്ട തൊഴിലാളികൾ. കോട്ടയം നാഗമ്പടം പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച
.മെഡിക്കൽ കോഴ്സ്കളിലേക്ക് പ്രവേശനത്തിനുള്ള നീറ്റ് - യു.ജി പരീക്ഷയെഴുതാൻ കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിലെ സെൻ്ററിലേക്ക് വിദ്യാർത്ഥിനിയുമായി ഉച്ചക്ക് 1.15ന് എത്തിയ രക്ഷിതാവ് സമയം നോക്കുന്നു.ഒന്നര വരെയാരുന്നു പ്രവേശന സമയം
മെഡിക്കൽ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള നീറ്റ് - യു.ജി പരീക്ഷയെഴുതാൻ കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിലെ സെന്ററിൽ കയറുന്നതിന് മുൻപ് വിദ്യാർത്ഥിനിയുടെ കൈയ്യിൽ കെട്ടിയിരുന്ന കറുത്ത ചരട് കടിച്ച് മുറിച്ച് മാറ്റുന്നു
ഇര തേടി... വെള്ളക്കെട്ടിലെ മീനുകളെ പിടിക്കാനായി കാത്തിരിക്കുന്ന കൊക്കുകൾ. കണ്ടക്കടവ് നിന്നുള്ള കാഴ്ച്ച.
സ്വകാര്യ ബസിലെ സീറ്റിൽ കിടന്ന് കാല് പുറത്തേക്കിട്ട് യാത്ര ചെയ്യുന്നയാൾ.കോട്ടയം നഗരത്തിൽ നിന്നുള കാഴ്ച
നിതിൻരാജ് ആക്ഷൻ കൗൺസിലിന്റേയും ദളിത് ആദിവാസി സംഘടനകളുടേയും നേതൃത്വത്തിൽ നടത്തിയ സംസ്ഥാന ഹർത്താലിനോടനുബന്ധിച്ച് മാവേലിക്കര ഭാഗത്ത് നിന്ന് കല്ലേറിൽ ചില്ല് തകർന്ന മിനി ലോറി കോട്ടയം ഗാന്ധി സ്ക്വയറിൽ വീണ്ടും തടഞ്ഞപ്പോൾ
സന്ധ്യ ചായും നേരം... കുമരകം നാലുപങ്ക് ബോട്ട് ടെർമിനലിൽ അസ്തമയ കാഴ്ച കാണാൻ എത്തിയവർ.
പിച്ച വെച്ച് പച്ചയിൽ...പോള നിറഞ്ഞ കൊടൂരാറ്റിൽ കൂടി സർവീസ് നടത്താൻ ബുദ്ധിമുട്ടായതിനാൽ ഇഴഞ്ഞു നീങ്ങുന്ന ജലഗതാഗത വകുപ്പിന്റെ കോട്ടയം ആലപ്പുഴ ബോട്ട്. ബോട്ടിന്റെ പ്രൊപ്പല്ലറിൽ പോള കുടുങ്ങി ബോട്ട് തകരാറിലാകുന്നത് മിക്കപ്പോഴും സർവീസിനെ ബാധിക്കുന്നു. പറേച്ചാൽ ബൈപ്പാസ്സിൽ നിന്നുള്ള കാഴ്ച
ആനക്ക് എന്ത് ഹർത്താൽ.... കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ നിതിൻ രാജിൻ്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നിതിൻരാജ് ആക്ഷൻ കൗൺസിലിന്റേയും ദളിത് ആദിവാസി സംഘടനകളുടേയും നേതൃത്വത്തിൽ നടത്തിയ സംസ്ഥാന ഹർത്താലിനെ തുടർന്ന് കോട്ടയം ടി.ബി.റോഡിൽ വാഹനങ്ങൾ തടയുമ്പോൾ ഉഷശ്രീ ശങ്കരൻകുട്ടി ആനയെ കയറ്റിവന്ന ലോറി പ്രവർത്തകർ കടത്തി വിടുന്നു
കടുത്ത വേനൽ ചൂടിൽ ആളുകൾ പുറത്തിറങ്ങാൻ ഭയപ്പെടുമ്പോൾ കോഴിക്കോട് ചേവരമ്പലത്തിന് സമീപത്തെ സർവീസ് റോഡ് പെയിന്റ് ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ
സംസ്ഥാനം കനത്ത ചൂടിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. എറണാകുളം വൈപ്പിനിൽ കനത്ത വേനലിൽ മരം ഉണങ്ങിയപ്പോൾ.
കോട്ടയം കോടിമത പള്ളിപ്പുറത്തുകാവ് ഭദ്രകളി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്രയിൽ ശരീരം നിറച്ച് ശൂലം കുത്തിയ ഭക്തന് വെള്ളം കൊടുക്കുന്നു
  TRENDING THIS WEEK
നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ എറണാകുളം ബോട്ട് ജെട്ടിക്ക് സമീപത്തെ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് നടന്ന മാർച്ചിൽ പ്രവർത്തകർ ബാരിക്കേഡ് തള്ളിക്കയറാനായി ശ്രമിച്ചപ്പോൾ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നു
ചെന്നൈ പനയൂരിലുള്ള ടി.വി.കെ സംസ്ഥാന കമ്മിറ്റി ഓഫീസിന് മുൻപിൽ തമിഴ്നാട് സംസ്ഥാന ചിഹ്നവും ചീഫ് മിനിസ്റ്റർ എന്ന എഴുതിയ വിജയ്‌യുടെ ചിത്രവുമുള്ള പോസ്റ്റർ ഒട്ടിച്ച മതിലിൽ വിജയിയെ കാത്തിരിക്കുന്ന പ്രവർത്തകർ
വിജയിയുടെ ഫോട്ടോ ഉയർത്തി ചെന്നൈയിൽ ആഹ്ളാദ പ്രകടനം നടത്തുന്ന ആരാധകർ
മുഖ്യമന്ത്രിയാകാൻ വിജയ്ക്ക് പിന്തുണ നൽകിയന്നറിഞ്ഞ് വി.സി.കെ ഓഫീസിന് മുൻപിൽ ആവേശത്തോടെ തടിച്ച് കൂടിയ പ്രവർത്തകർ
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദഗമണ്ഡലം മണ്ഡലത്തിൽ നിന്ന് ജയച്ച ബിജെപിയുടെ ഏക അംഗം എം.ഭോജരാജന് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നൽകിയ സ്വീകരണം
തൃശൂർ മുളങ്കുന്നത്ത്ക്കാവ് മെഡിക്കൽ കോളേജിലെ കിടപ്പ് രോഗികളുടെ തുണികൾ അലക്കി ഉണക്കാൻ ഇട്ടിരിക്കുന്നു
സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി തൃശൂർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൻ്റെ നേതൃത്വത്തിൽ അത്താണിയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച പരിശോധനയിൽ നിന്ന്
മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ തൃശൂർ കോർപറേഷൻ അലംഭാവം കാണിക്കുന്നുവെന്ന് ആരോപിച്ച് എൽഡിഎഫ് കൗൺസിലർമാർ കോർപറേഷൻ അങ്കണത്തിൽ ടോയ് ജെസിബിയുമായി പ്രതിഷേധിക്കുന്നു
നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് തൃശൂർ ഏജീസ് ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് തൃശൂർ ഏജീസ് ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിനിടയിൽ നെഞ്ചു വേദനയെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ സഹപ്രവർത്തകർ ആശുപത്രിയിൽ കൊണ്ടുപോകാനായി വാഹനത്തിലേക്ക് മാറ്റുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com