SignIn
Kerala Kaumudi Online
Thursday, 21 May 2026 10.14 PM IST

ഫേസ്ബുക്ക് പോസ്റ്റുമായി ബിനീഷ് കോടിയേരി

a

കണ്ണൂർ: തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പരാജയപ്പെട്ടതിനു പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. 'പാർട്ടിക്ക് പിണറായിയെ പോലൊരു മുഖ്യമന്ത്രിയെ കിട്ടിയേക്കാം, പക്ഷേ,​ കോടിയേരിയെ പോലൊരു പാർട്ടി സെക്രട്ടറിയെ കിട്ടില്ല. ചില നഷ്ടങ്ങൾ നികത്താനാവില്ല' എന്ന് സഖാക്കൾ പങ്കുവയ്ക്കുന്ന വാചകം ഉദ്ധരിച്ചുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.


തിരഞ്ഞെടുപ്പ് പരാജയം പാർട്ടിക്കെതിരെയുള്ള ജനവിധിയായി കാണരുതെന്നും വ്യക്തികേന്ദ്രീകൃതമായ നിലപാടുകൾക്കെതിരെ ഉള്ളതാണ് ഈ വിധിയെന്നും വ്യക്തമാക്കി.
ഞാൻ എല്ലാത്തിനും വലുതാണ് എന്ന ചിന്ത ആധുനിക സമൂഹത്തിൽ ആർക്കും ഭൂഷണമല്ല,​ ജനവിധി വിനയത്തോടെ അംഗീകരിച്ച് മുന്നോട്ട് പോകണം.കമ്മ്യൂണിസ്റ്റ് പാർട്ടി രീതി ഒരു തിരഞ്ഞെടുപ്പ് ഫലത്തിൽ ഒതുങ്ങുന്നതല്ല. അനീതിക്കും ചൂഷണത്തിനുമെതിരായ നിരന്തര പോരാട്ടമാണ് കമ്മ്യൂണിസ്റ്റുകാരന്റെ ദൗത്യം. ജനങ്ങൾക്കൊപ്പം നിന്ന് തെറ്റുകൾ തിരുത്തി തിരിച്ചു വരുമെന്നും വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BINEESH KODIYERI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA