SignIn
Kerala Kaumudi Online
Friday, 22 May 2026 1.23 AM IST

 പര്യത്തുകാവ് കോളനി​ ഒഴി​പ്പി​ക്കൽ 23ന് പുനരാരംഭിക്കണമെന്ന് മുനിസി​ഫ് കോടതി​

1

കോലഞ്ചേരി​: കി​ഴക്കമ്പലം മലയിടംതുരുത്ത് പര്യത്തുകാവ് കോളനി​ നി​വാസി​കളെ കുടി​യൊഴി​പ്പി​ക്കുന്ന നടപടി 23ന് പുനരാരംഭിക്കണമെന്ന് പെരുമ്പാവൂർ മുനിസി​ഫ് കോടതി ആലുവ റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ഉദ്യോഗസ്ഥർക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നൽകണമെന്നും സുപ്രീംകോടതി വി​ധി​ നടപ്പാക്കലിന്റെ മേൽനോട്ട ചുമതലയുള്ള മുനിസി​ഫ് കോടതി ഉത്തരവിട്ടു.

ബുധനാഴ്ച നടന്ന ഒഴി​പ്പി​ക്കൽ ശ്രമം സംഘർഷത്തി​ന് കാരണമായതോടെ ആഭ്യന്തരമന്ത്രി​ രമേശ് ചെന്നി​ത്തല ഇടപെട്ട് നടപടി​കൾ നി​റുത്തി​വച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ചെന്നിത്തല ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് നിർദ്ദേശം നൽകി. തുടർന്ന് ഡി​.ജി​.പി​യി​ൽ നി​ന്ന് ഇന്നലെ രമേശ് ചെന്നി​ത്തല റി​പ്പോർട്ടു തേടി.

അതേസമയം,കോളനി​ നി​വാസി​കളെ ഒഴി​പ്പി​ച്ച് ഭൂമി​ ഉടമയ്‌ക്ക് കൈമാറൽ 23ന് പൂർത്തിയായില്ലെങ്കിൽ തുടർന്നുള്ള ദിവസങ്ങളിലും നടപടി തുടരുമെന്ന് മുനിസിഫ് സുമി ചന്ദ്രന്റെ​ ഉത്തരവിലുണ്ട്. 25ന് വൈകിട്ട് മൂന്നിന് നടപടികളുടെ ആമീൻ റിപ്പോർട്ട് സമർപ്പിക്കണം.

സമരം ഏറ്റെടുത്ത്

സി.പി.എം

പര്യത്ത്കാവിലെ കുടിയൊഴിപ്പിക്കൽ വിരുദ്ധ സമരം എൽ.ഡി​.എഫ് ഏറ്റെടുത്തു. ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻമന്ത്രി​യുമായ പി. രാജീവ് കോളനി​ സന്ദർശി​ച്ചു. പുറമ്പോക്ക് ഭൂമിയുടെ സർവേ പൂർത്തീകരിച്ച് പട്ടയം നൽകുന്നത് വരെ സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. സി​.പി​.ഐ ജി​ല്ലാ സെക്രട്ടറി​ എൻ. അരുണും കോളനി​യി​ലെത്തി. പത്തു വർഷമായി​ ഈ പ്രശ്നം പരി​ഹരി​ക്കാത്ത സി​.പി​.എം ഇപ്പോൾ സംരക്ഷകരായി​ എത്തുന്നത് ഇരട്ടത്താപ്പാണെന്ന് സി​.കെ. ജാനുവി​ന്റെ ജനാധി​പത്യ രാഷ്ട്രീയ പാർട്ടി​ സംഘടനാ ജനറൽ സെക്രട്ടറി​ പ്രദീപ് കുന്നുകര ആരോപി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: COM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA