SignIn
Kerala Kaumudi Online
Thursday, 21 May 2026 11.27 PM IST

കണ്ണൂർ ഇരിക്കൂറിൽ ചെങ്കല്ലുമായിപോയ ലോറി പള്ളിയിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

accident

കണ്ണൂർ: ചെങ്കല്ലുമായി വന്ന ലോറി പള്ളി വളപ്പിലേക്ക് മറിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കണ്ണൂർ ഇരിക്കൂറിലാണ് അപകടം ഉണ്ടായത്. കല്യാട് നിന്ന് കല്ലുമായി വന്ന ലോറിയാണ് നിയന്ത്രണം നഷ്ടപ്പെട്ട് പള്ളിയിലേക്ക് ഇടിച്ചുകയറി മറിഞ്ഞത്. അപകടത്തിൽ ലോറി തലകീഴായി മറിഞ്ഞതോടെ ഡ്രൈവർ കാബിനുള്ളിൽ കുടുങ്ങി.

മട്ടന്നൂർ അഗ്‌‌നിരക്ഷാസേനയും പൊലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടന്നു. ലോറി ഉയർത്താനായി സ്ഥലത്തെത്തിച്ച ക്രെയിൻ തകരാറിലായതോടെ രക്ഷാദൗത്യം അല്പനേരം തടസപ്പെട്ടു. മറ്റൊരു സംവിധാനം ഉപയോഗിച്ച് ഡ്രൈവറെ പുറത്തെടുക്കാനായിരുന്നു പിന്നീട് ശ്രമിച്ചത്. നിയന്ത്രണം വിട്ട ലോറി ഇടിച്ചുകയറിയതിനെ തുടർന്ന് പള്ളിക്കെട്ടിടത്തിന്റെ ചുമർ തകർന്നു. ആ സമയം പള്ളിയിൽ ആളില്ലാത്തതിനാൽ വലിയൊരു ദുരന്തം ഒഴിവായി.

ലോറി ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് ബോധം നഷ്ടമായിരുന്നില്ല. പൊലീസിനോടും രക്ഷാപ്രവർത്തകരോടും സംസാരിച്ചു. ലോറിയുടെ പിൻവശത്തെ ചില്ലു തകർത്താണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ACCIDENT, LATESTNEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA