SignIn
Kerala Kaumudi Online
Wednesday, 20 May 2026 7.35 PM IST

വൈദ്യുതി ഉപഭോഗം കുറഞ്ഞു

power

തിരുവനന്തപുരം: വേനൽ കടുത്തതോടെ കുതിച്ചുയർന്ന വൈദ്യുതി ഉപഭോഗം തിങ്കളാഴ്ച അല്പം താഴ്ന്നു. വൈദ്യുതി ഉപഭോഗം 5500 മെഗാവാട്ടിന് മേലെ എത്തിയത് കെ.എസ്.ഇ.ബിയെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാൽ,​ തിങ്കളാഴ്ച പരമാവധി ഡിമാന്റ് 5344 മെഗാവാട്ടായി (104.85 ദശലക്ഷം യൂണിറ്റ്)​ കുറഞ്ഞു. ജനങ്ങളുടെ സഹകരണമാണ് സഹായിച്ചതെന്നും മഴ വരുന്നതുവരെ ഇത് തുടരണമെന്നും കെ.എസ്.ഇ.ബി അഭ്യർത്ഥിച്ചു.

വൈദ്യുതി ഉപയോഗം കുറയ്ക്കാനുള്ള ആഹ്വാനവുമായി സർക്കാരും ഇന്നലെ സർക്കുലർ പുറപ്പെടുവിച്ചു.
കഠിനമായ ചൂടിനെത്തുടർന്ന് വൈദ്യുതി ഉപയോഗം റെക്കാഡുകളെല്ലാം ഭേദിച്ച് ഉയരുന്നു. ഈ സാഹചര്യത്തിൽ കരുതലോടെ വൈദ്യുതി ഉപയോഗിക്കണമെന്ന് സർക്കാർ അഭ്യർത്ഥിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: POWER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA