
ഐപിഎല്‍ സീസണിലെ തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ ചെന്നൈക്ക് കൂറ്റന്‍ വിജയലക്ഷ്യം. മത്സരത്തില്‍ പരാജയപ്പെട്ടാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേഓഫ് കാണാതെ പുറത്താകും. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സാണ് നേടിയത്. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ഓപ്പണര്‍മാരും വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറുമാണ് ടൈറ്റന്‍സിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
ഓപ്പണര്‍മാരായ സായ് സുദര്‍ശന്‍ 84(53) - ക്യാപ്റ്റന്‍ ശുബ്മാന്‍ ഗില്‍ 64(37) സഖ്യം തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 12.2 ഓവറില്‍ 125 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് സഖ്യം പിരിഞ്ഞത്. മൂന്ന് സിക്‌സറും ഏഴ് ബൗണ്ടറിയും ഉള്‍പ്പടുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്‌സ്. സുദര്‍ശന്‍ ഏഴ് ബൗണ്ടറിയും നാല് സിക്‌സറുകളും പായിച്ചു. മൂന്നാമനായി എത്തിയ ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ചു. അഞ്ച് ബൗണ്ടറിയും നാല് സിക്‌സറുകളും ഉള്‍പ്പെടെ 27 പന്തുകളില്‍ നിന്ന് 57 റണ്‍സെടുത്ത താരം പുറത്താകാതെ നിന്നു.
രാഹുല്‍ തെവാത്തിയ 0(1), വാഷിംഗ്ടണ്‍ സുന്ദര്‍ 7(3) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. 12 സിക്‌സറുകളും 19 ബൗണ്ടറികളുമാണ് ഗുജറാത്ത് ബാറ്റര്‍മാര്‍ അടിച്ചെടുത്തത്. ചെന്നൈക്ക് വേണ്ടി മുകേഷ് ചൗധരി, സ്‌പെന്‍സര്‍ ജോണ്‍സന്‍, അന്‍ഷുല്‍ കാംബോജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. മികച്ച വിജയത്തിലൂടെ പ്ലേഓഫിലെ ടോപ് 2 ഫിനിഷ് ഉറപ്പാക്കുകയെന്നതാകും ഗുജറാത്തിന്റെ ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |