
വൃദ്ധയ്ക്ക് വൈറൽ മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: തന്റെ ചിരിയിലൂടെ വൈറലായതിന് പിന്നാലെ, തന്നെ സമീപിച്ച വൃദ്ധയോടുള്ള സ്‌നേഹാർദ്രമായ പെരുമാറ്റത്തിലൂടെ വീണ്ടും വൈറലായി മുഖ്യമന്ത്രി വി.ഡി.സതീശൻ. സമീപവാസികളുടെ നിരന്തര ശല്യത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകാനെത്തിയ വൃദ്ധയോടുള്ള കരുണാപൂർവമായ പെരുമാറ്റമാണ് വീഡിയോ വൈറലായതിന് കാരണം. വീട്ടിൽ ഒറ്റയ്ക്കാണെന്നും പലതരത്തിലുള്ള ഉപദ്രവം ഉണ്ടെന്നുമായിരുന്നു വട്ടിയൂർക്കാവ് മണികണ്‌ഠേശ്വരത്ത് നിന്നെത്തിയ സരസ്വതി എന്ന അമ്മയുടെ പരാതി. 'ഇനി ആരെങ്കിലും പേടിപ്പിക്കാൻ വന്നാൽ ഇവിടെ ഒരു മോൻ ഇരിക്കുന്നുണ്ടെന്ന് പറഞ്ഞേക്കൂ' എന്നാണ് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്. ഇക്കാര്യത്തിൽ വേണ്ടത് ചെയ്യാമെന്നും ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ നേരെ ഇങ്ങോട്ടേക്ക് വന്ന് പറയണമെന്നും ഓർമ്മിപ്പിച്ചാണ് പരാതിക്കാരിയെ മടക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |