
തിരുവനന്തപുരം: ഡോൾഫിൻ ഇന്റലിജൻസ് ഗവേഷണത്തിന് കേരള സർവകലാശാലയ്ക്ക് നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റിയുടെ ഗ്രാന്റ്. നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റിയുടെയും ദ വൈൽഡ് ലൈഫ് ഇന്റലിജൻസ് പ്രോജക്ടിന്റെയും പിന്തുണയോടെ, 'ഡോൾഫിനുകളിലും മനുഷ്യരിലും സാംസ്‌കാരികവും സഹകരണപരവുമായ പെരുമാറ്റത്തിന്റെ പരിസ്ഥിതിയും പരിണാമവും' എന്ന ഗവേഷണത്തിനാണ് സഹായം. ഗവേഷണത്തിനായി അമേരിക്കയിലെ ഒറിഗോൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുമായി കേരള സർവകലാശാല ധാരണാപത്രം ഒപ്പിട്ടു. കേരള സർവകലാശാലയിലെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പിന് 127,006 യുഎസ് ഡോളറിന്റെ ( 1.2കോടിയോളം) ഗ്രാന്റ് ലഭിക്കും
ഒറിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ലബോറട്ടറി ഫോർ അനിമൽ ബിഹേവിയറൽ ഇന്ററാക്ഷൻ റിസർച്ചിന്റെ തലവൻ ഡോ. മൗറീഷ്യോ കാന്ററും കേരള സർവകലാശാലയിലെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പ്‌മേധാവിയും കുഫോസിന്റെ വൈസ് ചാൻസലറുമായ പ്രൊഫ. എ. ബിജു കുമാറും പ്രോജക്ട് സയന്റിസ്റ്റ് ഡോ. ദിപാനി സുതാരിയയും ഗവേഷണത്തിന് മേൽനോട്ടം വഹിക്കും. ഗവേഷണ വിദ്യാർത്ഥികളായ അശ്വിനും അഭിനവും ബ്രസീലിൽ പരിശീലനം നേടും.
'' സുസ്ഥിര മത്സ്യബന്ധനവും സംരക്ഷണ രീതികളും പ്രോത്സാഹിപ്പിക്കാനും ഗവേഷണം സഹായിക്കും''
-പ്രൊഫ. എ. ബിജു കുമാർ
വി.സി, ഫിഷറീസ് യൂണി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |