
കേരള പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് വകുപ്പിൽ വെൽഫെയർ ഓഫീസർ ഗ്രേഡ്2 (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 437/2024) തസ്തികയിലേക്ക് ജൂൺ 3 രാവിലെ 7.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടത്തും.
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റ് ലിമിറ്റഡിൽ (മത്സ്യഫെഡ്) ടെക്‌നോളജിസ്റ്റ് (പാർട്ട് 1 - ജനറൽ വിഭാഗം) (കാറ്റഗറി നമ്പർ 587/2024), (പാർട്ട് 2- മത്സ്യത്തൊഴിലാളി/മത്സ്യത്തൊഴിലാളികളുടെ ആശ്രിതർ വിഭാഗം) (കാറ്റഗറി നമ്പർ 588/2024) തസ്തികയിലേക്ക് ജൂൺ 3, 4, 5 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ഗവൺമെന്റ് സെക്രട്ടേറിയേറ്റ് നിയമവകുപ്പിൽ ലീഗൽ അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികജാതി/ പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 481/2024) തസ്തികയിലേക്ക് ജൂൺ 3 രാവിലെ 7.30 നും 09.30 നും പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടത്തും.
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ഹെറിറ്റേജ് ഡോക്യൂമെന്റ് ട്രാസ്ലേറ്റർ (കാറ്റഗറി നമ്പർ 129/2023) തസ്തികയിലേക്ക് ജൂൺ 4 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും.
ഒ.എം.ആർ. പരീക്ഷ
ഫിഷറീസ് വകുപ്പിൽ ഫിഷറീസ് ഓഫീസർ (കാറ്റഗറി നമ്പർ 416/2025) തസ്തികയിലേക്ക് ജൂൺ 03 ന് രാവിലെ 7 മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |