SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.46 PM IST

'ദിവസങ്ങൾക്കുള്ളിൽ വീണാ വിജയന് സമൻസ് വരും, അകത്താവുകയും ചെയ്യും'; കെഎം ഷാജി

Increase Font Size Decrease Font Size Print Page
veena-vijayan

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് ദിവസങ്ങൾക്കുള്ളിൽ സമൻസ് വന്ന് അറസ്റ്റിലാകുമെന്ന് മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. ഇന്നലെ കണ്ണൂർ മാട്ടൂൽ നോർത്തിൽ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെഎം ഷാജി പറഞ്ഞത്:

ആഴ്‌ചകൾക്കുള്ളിൽ വീണാ വിജയന് സമൻസ് വരും. അകത്താവുകയും ചെയ്യും. മുഖ്യമന്ത്രിയുടെ മകൾക്ക് ഈ കള്ളത്തരത്തിൽ പങ്കുണ്ടെന്ന് 2020ൽ കേരള നിയമസഭയിൽ ഞാൻ പറഞ്ഞതാണ്. മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെടെ ആരോപണം നേരിടുന്ന കേസുകളിൽ ആരാ വാദിക്കാൻ വന്നതെന്ന് അറിയാമോ? വൈദ്യനാഥൻ. അദ്ദേഹത്തിന് എത്ര രൂപയാണു നൽകിയത് എന്ന് അറിയാമോ? 50 ലക്ഷം രൂപ.

സ്വന്തം മകൾ ഉൾപ്പെടെ കുടുങ്ങിക്കിടക്കുന്ന കേസിൽ 50 ലക്ഷം രൂപ ഞങ്ങളുടെ പണം എടുത്തുകൊടുക്കാൻ മുഖ്യമന്ത്രിക്ക് എന്താ അവകാശം?നിങ്ങളുടെ മകൾ കുടുങ്ങിയാൽ നിങ്ങൾ പൈസ കൊടുക്കേണ്ടേ? എന്റെ പേരിൽ കുറേ കേസുണ്ടായിരുന്നല്ലോ. എന്നിട്ട് ആരാണ് കേസ് നടത്തിയത്. ഞാൻ അല്ലേ കോടതിയിൽ പോയത്. നേതാക്കൾ ഇവിടെ ഇരിപ്പുണ്ട്. ചോദിക്ക്, പാർട്ടിയിൽ നിന്ന് പത്ത് പൈസ വാങ്ങിയിട്ടില്ല.

ഇവിടെ ഇങ്ങനെ വന്ന് നട്ടെല്ല് നിവർത്തി നിൽക്കാൻ എനിക്കാകുന്നത് എന്റെ കയ്യിൽ നിന്ന് പൈസ എടുത്ത് ഞാൻ തന്നെ കേസ് നടത്തിയതുകൊണ്ടാണ്. അങ്ങനെയല്ലേ ചെയ്യേണ്ടത്? മുഖ്യമന്ത്രിയുടെ മകളുടെ കേസ് ഞങ്ങളുടെ പൈസ എടുത്തിട്ടാണോ നടത്തേണ്ടത്? വൈദ്യനാഥന് ഇങ്ങനെ പൈസ എടുത്ത് കൊടുക്കാൻ കെഎസ്‌ഐഡിസി മുഖ്യമന്ത്രി പിണറായി വിജയന് സ്ത്രീധനം കിട്ടിയതാണോ?

ബംഗളൂരുവിൽ ഹാജരായ അഭിഭാഷകന് ഒരു സിറ്റിംഗിന് ഒരു കോടി രൂപയാണ്. സുപ്രീം കോടതിയിലെ വക്കീലന്മാരുടെ ഫീസൊക്കെ എനിക്കറിയാം. ഞാൻ പോയി നോക്കിയതാണ്. ഫീസ് കേട്ടപ്പോൾ ഞാൻ തിരിച്ചോടിയതാ. അത്രമാത്രം ഫീസാണ്.

TAGS: VEENA VIJAYAN, KM SHAJI, PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY